മൂവാറ്റുപുഴയിൽ ബിഷപ്പിൻറെ കാർ തടഞ്ഞുനിർത്തി ഹെഡ് ലൈറ്റ് അടിച്ചുതകർത്തു ; ആക്രമണം ലോറിയിൽ തട്ടിയെന്ന് ആരോപിച്ച്
Nov 5, 2025, 11:00 IST
മൂവാറ്റുപുഴ : ലോറിയിൽ തട്ടിയെന്ന പേരിൽ ഷംഷബാദ് രൂപത ബിഷപ്പ് ജോസഫ് കൊല്ലംപറമ്പിൽ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ മൂവാറ്റുപുഴയിൽ ആക്രമണം.
വെള്ളൂർകുന്നം സിഗ്നൽ ജങ്ഷനിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബിഷപ്പിൻറെ വാഹനം വിമാനത്താവളത്തിൽനിന്ന് വരുംവഴി ലോറിയിൽ പെരുമ്പാവൂരിൽവെച്ച് ഇടിച്ചിരുന്നു. തുടർന്ന് പിന്തുടർന്നെത്തിയ ലോറി ഡ്രൈവറാണ് മൂവാറ്റുപുഴ വെള്ളൂർക്കുന്നത്തിന് സമീപം ബിഷപ്പിൻറെ കാർ തടഞ്ഞുനിർത്തി ഹെഡ് ലൈറ്റ് അടിച്ചുതകർത്തത്.
പാലായിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം. നിലവിൽ ബിഷപ്പ് പരാതി നൽകിയിട്ടില്ല. ലോറി ഡ്രൈവറെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് മൂവാറ്റുപുഴ പൊലീസ് അറിയിച്ചു. ബിഷപ്പിൽനിന്ന് കൂടുതൽ വിവരങ്ങളെടുത്തശേഷം നടപടി തുടരുമെന്ന് മൂവാറ്റുപുഴ പൊലീസ് പറഞ്ഞു.