നെടുമ്ബാശേരി വഴി തായ്‌ലന്‍ഡില്‍ നിന്നും പക്ഷിക്കടത്ത്; മലപ്പുറം സ്വദേശികളായ കുടുംബം കസ്റ്റഡിയില്‍

നെടുമ്ബാശേരി വഴി തായ്‌ലന്‍ഡില്‍ നിന്നും പക്ഷിക്കടത്ത്.ഇന്ന് പുലര്‍ച്ചെയാണ് വംശനാശഭീഷണി നേരിടുന്ന 11 അപൂര്‍വയിനം പക്ഷികളെ കസ്റ്റംസ് പിടികൂടിയത്.തായ്‌ലന്‍ഡില്‍ നിന്നാണ് ഇവയെ കൊച്ചിയിലേക്ക് കടത്തിയത്.

 

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ചെക്കിന്‍ ബാഗേജില്‍ ഒളിപ്പിച്ചിരുന്ന പക്ഷികളെ കണ്ടെത്തുകയായിരുന്നു

കൊച്ചി: നെടുമ്ബാശേരി വഴി തായ്‌ലന്‍ഡില്‍ നിന്നും പക്ഷിക്കടത്ത്.ഇന്ന് പുലര്‍ച്ചെയാണ് വംശനാശഭീഷണി നേരിടുന്ന 11 അപൂര്‍വയിനം പക്ഷികളെ കസ്റ്റംസ് പിടികൂടിയത്.തായ്‌ലന്‍ഡില്‍ നിന്നാണ് ഇവയെ കൊച്ചിയിലേക്ക് കടത്തിയത്.

ക്വലാലംപുരില്‍ നിന്ന് എത്തിയ മലപ്പുറം സ്വദേശികളായ കുടുംബത്തെ എക്‌സിറ്റ് പോയിന്‍റില്‍ വച്ചു പിടികൂടുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ചെക്കിന്‍ ബാഗേജില്‍ ഒളിപ്പിച്ചിരുന്ന പക്ഷികളെ കണ്ടെത്തുകയായിരുന്നു. മലപ്പുറം സ്വദേശിയായ മർവാനും ഭാര്യയും 14 വയസ്സുള്ള മകനുമാണ് പിടിയിലായത്.

കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കുടുംബത്തെയും പക്ഷികളെയും പിന്നീട് വനം വകുപ്പിന് കൈമാറി.  ഇത്തരം പക്ഷികളെ മൃഗശാലകള്‍ വഴിയുള്ള കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ രാജ്യത്തേക്ക് കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. ഈ നിയമങ്ങള്‍ ലംഘിച്ചാണ് പക്ഷികളെ കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത പക്ഷികളെ തിരികെ തായ്‌ലൻഡിലേക്ക് അയക്കും