പക്ഷിപ്പനി ; ആലപ്പുഴ ജില്ലയിലെ നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ചു

 

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി ഭീതിയെത്തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ചു.ഇതോടെ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ ലഭ്യമാവുകയും കോഴി, താറാവ്, കാട എന്നിവയുടെ മാംസവും മുട്ടയും വിൽക്കുന്നതിനുള്ള അനുമതി പുനഃസ്ഥാപിക്കുകയും ചെയ്തു.

രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ അണുനശീകരണം പൂർത്തിയാക്കിയതായും ജില്ലയിൽ പുതുതായി പക്ഷിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. സംശയകരമായ മൂന്ന് സാമ്ബിളുകൾ ഭോപ്പാലിലെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.