കോഴിക്കോട് ജില്ലയിലെ പക്ഷിപ്പനി; നാലു പഞ്ചായത്തുകളിലും പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി
കോഴിക്കോട് ജില്ലയിലെ പക്ഷിപ്പനി; നാലു പഞ്ചായത്തുകളിലും പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി
വളര്‍ത്തുപക്ഷികളുമായി അടുത്ത് ഇടപഴകുന്ന വരും
Mar 22, 2026, 08:28 IST
മൃഗസംരക്ഷണ വകുപ്പും ജില്ലാഭരണകൂടവും സംയുക്തമായാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
കോഴിക്കോട് ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. രോഗം കണ്ടെത്തിയ നാല് പഞ്ചായത്തുകളിലും നല്ലളം ഡിവിഷനിലും ഇന്നലെ വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കിയിരുന്നു. ആര്‍ആര്‍ടി സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ദൗത്യം. മൃഗസംരക്ഷണ വകുപ്പും ജില്ലാഭരണകൂടവും സംയുക്തമായാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
വളര്‍ത്തുപക്ഷികളുമായി അടുത്ത് ഇടപഴകുന്ന വരും പൊതുജനങ്ങളും ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ മൃഗസംരക്ഷണ വകുപ്പിനെയോ ജില്ലാഭരണകൂടത്തിന്റെ കണ്‍ട്രോള്‍ റൂമിലോ വിവരമറിയിക്കാം. രോഗത്തിന്റെ പ്രഭവ കേന്ദ്രത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ കോഴി,കാട,താറാവ് ഉള്‍പ്പെടെയുള്ളവയുടെ വിപണനവും ഉപയോഗവും നിരോധിച്ചിട്ടുണ്ട്.