പാലായില്‍ ബിനു പുളിക്കക്കണ്ടത്തിനും മകള്‍ക്കും സഹോദരനും മിന്നും വിജയം
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തിറങ്ങിയ ബിനു പുളിക്കക്കണ്ടത്തിന് മിന്നും വിജയം. ഒപ്പം ബിനുവിന്റെ മകള്‍ ദിയ ബിനു, സഹോദരന്‍ ബിജു പുളിക്കക്കണ്ടം എന്നിവരും വിജയിച്ചു. നഗരസഭയിലെ 13,14,15 വാര്‍ഡുകളിലാണ് ഇവര്‍ മത്സരിച്ചത്.
Updated: Dec 13, 2025, 09:58 IST
20 വര്‍ഷമായി കൗണ്‍സിലറായ ബിനു ഒരു തവണ ബിജെപി സ്ഥാനാര്‍ഥിയായും ഒരു തവണ സിപിഐഎം സ്ഥാനാര്‍ഥിയായും രണ്ടു തവണ സ്വതന്ത്രനായുമാണ് ജയിച്ചത്
കോട്ടയം: സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തിറങ്ങിയ ബിനു പുളിക്കക്കണ്ടത്തിന് മിന്നും വിജയം. ഒപ്പം ബിനുവിന്റെ മകള്‍ ദിയ ബിനു, സഹോദരന്‍ ബിജു പുളിക്കക്കണ്ടം എന്നിവരും വിജയിച്ചു. നഗരസഭയിലെ 13,14,15 വാര്‍ഡുകളിലാണ് ഇവര്‍ മത്സരിച്ചത്.
20 വര്‍ഷമായി കൗണ്‍സിലറായ ബിനു ഒരു തവണ ബിജെപി സ്ഥാനാര്‍ഥിയായും ഒരു തവണ സിപിഐഎം സ്ഥാനാര്‍ഥിയായും രണ്ടു തവണ സ്വതന്ത്രനായുമാണ് ജയിച്ചത്. കേരള കോണ്‍ഗ്രസു(എം)മായുള്ള തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ബിനുവിനെ സിപിഐഎം പുറത്താക്കിയത്.
കന്നി മത്സരത്തിനിറങ്ങിയ ഇരുപത്തിയൊന്നുകാരി ദിയ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്ന് ബിഎ പഠനശേഷം എംബിഎ പഠനത്തിനുള്ള ഒരുക്കത്തിലാണ്. 40 വര്‍ഷം കേരള കോണ്‍ഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി വി സുകുമാരന്‍ നായര്‍ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും