ബിജെപി ആട്ടിന്‍തോലിട്ട ചെന്നായയാണ്, അവരുടെ യഥാര്‍ത്ഥ മുഖം പുറത്തുവന്നു : ബിനോയ് വിശ്വം
ബിജെപി ആട്ടിന്‍തോലിട്ട ചെന്നായയാണെന്നും അവരുടെ യഥാര്‍ത്ഥ മുഖം പുറത്തുവന്നെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി (എഫ്‌സിആര്‍എ) ബില്ലിലാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ഒരിക്കല്‍ക്കൂടി ബിജെപിയുടെ യഥാര്‍ത്ഥ മുഖം വ്യക്തമായെന്നും ബിജെപിക്ക് ന്യൂനപക്ഷങ്ങളോട് കടുത്ത എതിര്‍പ്പാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
കൊച്ചി : ബിജെപി ആട്ടിന്‍തോലിട്ട ചെന്നായയാണെന്നും അവരുടെ യഥാര്‍ത്ഥ മുഖം പുറത്തുവന്നെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി (എഫ്‌സിആര്‍എ) ബില്ലിലാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ഒരിക്കല്‍ക്കൂടി ബിജെപിയുടെ യഥാര്‍ത്ഥ മുഖം വ്യക്തമായെന്നും ബിജെപിക്ക് ന്യൂനപക്ഷങ്ങളോട് കടുത്ത എതിര്‍പ്പാണെന്നും ബിനോയ് വിശ്വം പറഞ്ഞു. 'കേരളത്തില്‍ ബിഷപ്പുമാരുടെ കൈ മുത്തുമ്പോള്‍ ഉത്തരേന്ത്യയില്‍ ക്രൈസ്തവരെ ആക്രമിച്ചു. ആട്ടിന്‍ തോലിട്ട ചെന്നായ യഥാര്‍ത്ഥ മുഖം പുറത്തുകാണിക്കുന്നു. കേക്കിന് മുന്നില്‍ സ്‌നേഹം പങ്കിട്ട ബിഷപ്പുമാര്‍ എന്താണ് ബിജെപി എന്ന് മനസിലാക്കണം': ബിനോയ് വിശ്വം പറഞ്ഞു.
ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീലെന്നും ചരിത്രം പരിശോധിച്ചാല്‍ അത് മനസിലാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ബിജെപി ബന്ധത്തിന്റെ കറ കൈപ്പത്തിയിലുണ്ടെന്നും അത് മറച്ചുവയ്ക്കാന്‍ സതീശനെപ്പോലുളളവര്‍ രാവും പകലും സിപിഐഎം- ബിജെപി ഡീല്‍ എന്ന് പറയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, എസ്ഡിപിഐ വോട്ട് സ്വീകരിക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ ബിനോയ് വിശ്വം തയ്യാറായില്ല. ആവര്‍ത്തിച്ച് ചോദിച്ചിട്ടും എസ്ഡിപിഐയുടെ പേര് പരാമര്‍ശിച്ചില്ല. മനുഷ്യന്മാരുടെ എല്ലാ വോട്ടും വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇടതുപക്ഷം എസ്ഡിപിഐയുടെ വോട്ട് തേടിയിട്ടില്ലെന്നും മതവര്‍ഗീയ സംവിധാനങ്ങളോട് ആശയപരമായി യോജിപ്പില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സംവാദത്തെ ഭയക്കുന്നവരല്ല ഇടതുപക്ഷമെന്നും വികസനം പറഞ്ഞ് ആരോടും സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു.