ലീഗിനെ അഭിനന്ദിച്ച് ബിനീഷ് കോടിയേരി ; കോണ്‍ഗ്രസിനെതിരെ പരിഹാസവും
പോസ്റ്റിന്റെ അവസാനത്തില്‍ 'അപ്പോഴും ഒരു ചോദ്യം അവിടെ തന്നെ നില്‍ക്കുന്നു, വീടെവിടെ കോണ്‍ഗ്രസ്സേ?'
ദുരിതബാധിതരെ ചേര്‍ത്തുപിടിക്കുന്ന ലീഗിന്റെ ശൈലിയെ ബിനീഷ് അഭിനന്ദിച്ചു.
വയനാട് ദുരന്തബാധിതര്‍ക്കായി മുസ്ലീം ലീഗ് നടപ്പിലാക്കിയ പുനരധിവാസ പദ്ധതിയെ പ്രകീര്‍ത്തിച്ച് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി. രാഷ്ട്രീയ ഭിന്നതകള്‍ക്കപ്പുറം ദുരിതബാധിതരെ ചേര്‍ത്തുപിടിക്കുന്ന ലീഗിന്റെ ശൈലിയെ ബിനീഷ് അഭിനന്ദിച്ചു.
അതേസമയം, കോണ്‍ഗ്രസിനെതിരെ അദ്ദേഹം രൂക്ഷമായ പരിഹാസവും ഉയര്‍ത്തി. 'മനുഷ്യരെ ചേര്‍ത്തുപിടിക്കുന്ന ഏത് സത്കര്‍മ്മത്തോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയെന്നതാണ് ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്റെ ശൈലി. മുസ്ലിം ലീഗ് ഏറ്റെടുത്ത ഈ ഉദ്യമം പൂര്‍ണ്ണ വിജയത്തില്‍ എത്തിയതില്‍ ഏറെ സന്തോഷം.'
കൈവിട്ടുപോയ ജീവിതങ്ങളെ തിരികെപ്പിടിക്കാന്‍ ലീഗ് കാണിച്ച വലിയ മനസ്സിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായും ബിനീഷ് കുറിച്ചു. ലീഗിനെ പുകഴ്ത്തിയ പോസ്റ്റിന്റെ അവസാനത്തില്‍ 'അപ്പോഴും ഒരു ചോദ്യം അവിടെ തന്നെ നില്‍ക്കുന്നു, വീടെവിടെ കോണ്‍ഗ്രസ്സേ?' എന്ന ചോദ്യമാണ് ബിനീഷ് ഉന്നയിച്ചത്. ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകള്‍ എവിടെയെന്ന ചോദ്യം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിയിരുന്നു.