ഇൻഡിക്കേറ്റർ ഇടാതെ വാഹനം തിരിച്ചു; വൈക്കത്ത് ഓട്ടോ ഡ്രൈവറുടെ കാൽ ഹെൽമെറ്റ് കൊണ്ട് തല്ലിയൊടിച്ച് ബൈക്ക് യാത്രികൻ 

ഇൻഡിക്കേറ്റർ ഇടാതെ വാഹനം തിരിച്ചതിന്  ബൈക്ക് യാത്രികൻ ഹെൽമെറ്റ് കൊണ്ട് ഓട്ടോ ഡ്രൈവറുടെ കാൽ തല്ലിയൊടിച്ചു. മറവൻതുരുത്ത് ഇലവുംപറമ്പിൽ ഇ ആർ അരുണിന്റെ (30) വലതുകാലാണ് തല്ലി ഒടിച്ചത്.

 

വൈക്കം: ഇൻഡിക്കേറ്റർ ഇടാതെ വാഹനം തിരിച്ചതിന്  ബൈക്ക് യാത്രികൻ ഹെൽമെറ്റ് കൊണ്ട് ഓട്ടോ ഡ്രൈവറുടെ കാൽ തല്ലിയൊടിച്ചു. മറവൻതുരുത്ത് ഇലവുംപറമ്പിൽ ഇ ആർ അരുണിന്റെ (30) വലതുകാലാണ് തല്ലി ഒടിച്ചത്.

ഓട്ടോ ഡ്രൈവറായ അരുണിനെ വൈക്കം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കഴിഞ്ഞ ദിവസം രാവിലെ മറവൻതുരുത്ത് പഞ്ചായത്ത് ജം​ഗ്ഷനിലാണ് സംഭവം.

പാലാംകടവിൽ നിന്നു മറവൻതുരുത്തിലേക്കു വന്ന ഓട്ടോറിക്ഷ പഞ്ചായത്ത് ജം​ഗ്ഷനിലുള്ള ഓട്ടോ സ്റ്റാൻഡിലേക്ക് തിരിക്കുന്നതിനിടെ അതേ ദിശയിൽ പിന്നാലെ സ്കൂട്ടറിൽ എത്തിയ ചുങ്കം സ്വദേശികളായ യുവാക്കളാണ് മർദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂട്ടർ യാത്രക്കാരായ വാഴത്തറയിൽ ഫിറോസ് (19), കണ്ടത്തിപ്പറമ്പിൽ ആദിത്യനാഥ് (21) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.