കോഴിക്കോട് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം
കോഴിക്കോട് വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കോഴിക്കോട് കൂടരഞ്ഞിയിലെ പൂവാറംതോട് സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. പുലര്‍ച്ചെ 5.45 ഓടെ താഴെ കൂടരഞ്ഞിയിലാണ് അപകടമുണ്ടായത്.
Updated: Jul 23, 2026, 09:36 IST
കോഴിക്കോട് കൂടരഞ്ഞിയിലെ പൂവാറംതോട് സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. പുലര്‍ച്ചെ 5.45 ഓടെ താഴെ കൂടരഞ്ഞിയിലാണ് അപകടമുണ്ടായത്.
കോഴിക്കോട്: കോഴിക്കോട് വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കോഴിക്കോട് കൂടരഞ്ഞിയിലെ പൂവാറംതോട് സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. പുലര്‍ച്ചെ 5.45 ഓടെ താഴെ കൂടരഞ്ഞിയിലാണ് അപകടമുണ്ടായത്.
അഭിജിത്തും സുഹൃത്തും സഞ്ചരിച്ച ബൈക്കും എതിര്‍ ദിശയില്‍ എത്തിയ കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ സഹയാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മുക്കം ഭാഗത്തുനിന്ന് കൂടരഞ്ഞി ഭാഗത്തേക്ക് വരികയായിരുന്ന ആള്‍ട്ടോ കാറിന്റെ മുന്‍വശത്താണ് ബൈക്ക് ഇടിച്ചത്. അപകട കാരണം വ്യക്തമല്ല.