ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന് നേരെ ബൈക്ക് ഓടിച്ച് കയറ്റി; 2 പേര്‍ അറസ്റ്റില്‍
ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ വാഹന വ്യൂഹത്തിന് നേരെ ബൈക്ക് ഓടിച്ചു കയറ്റിയ രണ്ടു പേര്‍ അറസ്റ്റില്‍.വള്ളക്കടവ് സ്വദേശികളായ ഷക്കീര്‍, നാദിര്‍ഷാ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Updated: Sep 28, 2026, 12:08 IST
ബാലരാമപുരത്ത് നടന്ന പരിപാടിയില്‍ പങ്കെടുത്ത ശേഷം ഉപരാഷ്ട്രപതി തിരികെ എയര്‍പോര്‍ട്ടിലേക്ക് പോകവെയായിരുന്നു സംഭവം
തിരുവനന്തപുരം: ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ വാഹന വ്യൂഹത്തിന് നേരെ ബൈക്ക് ഓടിച്ചു കയറ്റിയ രണ്ടു പേര്‍ അറസ്റ്റില്‍.വള്ളക്കടവ് സ്വദേശികളായ ഷക്കീര്‍, നാദിര്‍ഷാ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബാലരാമപുരത്ത് നടന്ന പരിപാടിയില്‍ പങ്കെടുത്ത ശേഷം ഉപരാഷ്ട്രപതി തിരികെ എയര്‍പോര്‍ട്ടിലേക്ക് പോകവെയായിരുന്നു സംഭവം. തിരുവല്ലം ഭാഗത്തുനിന്ന് വന്ന ബൈക്ക് കോവളം ജംഗ്ഷനില്‍ തടയാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇതിന് സാധിച്ചില്ല.
തുടര്‍ന്ന് ഇവർ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കാഞ്ഞിരംകുളത്ത് വെച്ച് പൊലീസ് യുവാക്കളെ പിടികൂടുകയായിരുന്നു. ഇരുവരും മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പൊലീസ് അറിയിച്ചു.