കോഴിക്കോട് ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു; രണ്ടു യുവാക്കൾ മരിച്ചു
ബാലുശ്ശേരി തലയാട് പടിക്കൽ വയലിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഉണ്ണികുളം എകരൂൽ കരുവാറ്റക്കുന്നുമ്മൽ ഷിജു-ബിന്ദു ദമ്പതിമാരുടെ മകൻ അജയ് (17), പേരാമ്പ്ര മുതുകാട് വെള്ളാട് റീനയുടെ മകൻ ശ്രീരാഗ് (22) എന്നിവരാണ് മരിച്ചത്
ഞായറാഴ്ച രാത്രി ഒൻപതുമണിയോടെയായിരുന്നു അപകടം.കൂരാച്ചുണ്ടിൽ സുഹൃത്തിന്റെ ബന്ധുവീട്ടിൽ സന്ദർശനം നടത്തി മടങ്ങുകയായിരുന്നു മൂവരും.
കോഴിക്കോട്: ബാലുശ്ശേരി തലയാട് പടിക്കൽ വയലിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഉണ്ണികുളം എകരൂൽ കരുവാറ്റക്കുന്നുമ്മൽ ഷിജു-ബിന്ദു ദമ്പതിമാരുടെ മകൻ അജയ് (17), പേരാമ്പ്ര മുതുകാട് വെള്ളാട് റീനയുടെ മകൻ ശ്രീരാഗ് (22) എന്നിവരാണ് മരിച്ചത്
ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ നില അതിഗുരുതരമായി തുടരുന്നു. എകരൂൽ കരുവാറ്റക്കുന്നുമ്മൽ നകുലൻ-അനിത ദമ്പതിമാരുടെ മകൻ ആനന്ദ് (19) ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികി ത്സയിൽ കഴിയുന്നത്. ഞായറാഴ്ച രാത്രി ഒൻപതുമണിയോടെയായിരുന്നു അപകടം.കൂരാച്ചുണ്ടിൽ സുഹൃത്തിന്റെ ബന്ധുവീട്ടിൽ സന്ദർശനം നടത്തി മടങ്ങുകയായിരുന്നു മൂവരും.
ന്ന് യുവാക്കളും ഒന്നിച്ച് സഞ്ചരിച്ചിരുന്ന ബൈക്ക് തലയാട് പടിക്കൽ വയൽ സമീപത്തുവെച്ച് നിയന്ത്രണംവിട്ട് റോഡരികിലെ ഇല ക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂവരും റോഡിലേക്ക് തെറിച്ചുവീണു.
ശബ്ദംകേട്ട് ഓടി യെത്തിയ പ്രദേശവാസികളും നാട്ടുകാരും ചേർന്ന് ഇവരെ ഉടൻതന്നെ പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ടുപേ രുടെ ജീവൻ രക്ഷിക്കാനായില്ല