കളമശ്ശേരിയില്‍ ബൈക്ക് മെട്രോ പില്ലറില്‍ ഇടിച്ചു കയറി അപകടം; യുവാവിന് ദാരുണാന്ത്യം

എറണാകുളം കളമശേരിയില്‍ ബൈക്ക് അപകടം. മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മുഹമ്മദ് മുസ്തഫ (25)യാണ് മരിച്ചത്.നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മെട്രോ പില്ലറില്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ബൈക്ക് പൂർണമായി തകർന്നു.ഇന്ന് പുലർച്ചെ രണ്ടേമുക്കാലോട് കൂടിയാണ് അപകടമുണ്ടായത്.

 

നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മെട്രോ പില്ലറില്‍ ഇടിച്ചു കയറുകയായിരുന്നു

കൊച്ചി : എറണാകുളം കളമശേരിയില്‍ ബൈക്ക് അപകടം. മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മുഹമ്മദ് മുസ്തഫ (25)യാണ് മരിച്ചത്.നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മെട്രോ പില്ലറില്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ബൈക്ക് പൂർണമായി തകർന്നു.ഇന്ന് പുലർച്ചെ രണ്ടേമുക്കാലോട് കൂടിയാണ് അപകടമുണ്ടായത്.

യുവാവിനെ ഉടൻ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തില്‍ ബൈക്ക് പൂർണമായി തകർന്നു. കാക്കനാട് ഐ ടി കമ്ബനി ജീവനക്കാരനാണ് മുഹമ്മദ് മുസ്തഫ. കാക്കനാട് പടമുകളിലാണ് താമസിക്കുന്നത്.ഇവിടെ നിന്നും മലപ്പുറത്തേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്.