എരിമയൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയില്‍പ്പെട്ട് അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
എരിമയൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയില്‍പ്പെട്ട് അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
മൂന്ന് പേരാണ് ബൈക്കിലുണ്ടായിരുന്നത്
May 19, 2026, 06:34 IST
ബൈക്ക് യാത്രക്കാരായ സുഭാഷ് (19), രജീഷ് (21) എന്നിവരാണ് മരിച്ചത്.
പാലക്കാട് എരിമയൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് ലോറിക്ക് അടിയില്‍പ്പെട്ടുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരായ സുഭാഷ് (19), രജീഷ് (21) എന്നിവരാണ് മരിച്ചത്.
മൂന്ന് പേരാണ് ബൈക്കിലുണ്ടായിരുന്നത്. മൂന്നാമനായ സുഖില്‍ (18) ന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. രണ്ടുപേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.