'ഭദ്രകീര്‍ത്തി തനിക്ക് മകളെപ്പോലെ'; നീതി ഉറപ്പാക്കുമെന്ന് രമേശ് ചെന്നിത്തല
ചേരാനല്ലൂരില്‍ ബെൻസ് കാറിടിച്ച് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.കേസില്‍ നീതി ഉറപ്പാക്കുമെന്നും കുടുംബം ആവശ്യപ്പെടുന്ന അഭിഭാഷകനെത്തന്നെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി വ്യക്തമാക്കി
Updated: Oct 31, 2026, 10:52 IST
കേസ് ശരിയായ ദിശയിൽ പോകും. സർക്കാർ കുടുംബത്തോടൊപ്പമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
കൊച്ചി ചേരാനല്ലൂരില്‍ ബെൻസ് കാറിടിച്ച് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.കേസില്‍ നീതി ഉറപ്പാക്കുമെന്നും കുടുംബം ആവശ്യപ്പെടുന്ന അഭിഭാഷകനെത്തന്നെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി വ്യക്തമാക്കി.കേസ് ശരിയായ ദിശയിൽ പോകും. സർക്കാർ കുടുംബത്തോടൊപ്പമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീർത്തിയെ ആശ്വസിപ്പിച്ച അദ്ദേഹം, ഭദ്രകീർത്തി തനിക്ക് മകളെപ്പോലെയാണെന്നും അന്വേഷണവും നിയമനടപടികളും ശരിയായ ദിശയില്‍ തന്നെ മുന്നോട്ടുപോകുമെന്നും ഉറപ്പുനല്‍കി.മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നല്‍കിയ ഉറപ്പുകളില്‍ പൂർണ്ണ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും ഭദ്രകീർത്തി മാധ്യമങ്ങളോട് പ്രതികരിച്ചു.