ബെവ്കോ പ്രീമിയം ഔട്ട് ലെറ്റിൽ 'പണമിടപാടും നടത്താം': വിവാദ ഡിജിറ്റൽ പേയ്മെൻ്റ് ഉത്തരവ് പിൻവലിച്ചു
ബെവ്കോ പ്രീമിയം ഔട്ട് ലെറ്റിൽ പണമിടപാടും നടത്താം വിവാദ ഡിജിറ്റൽ പേയ്മെൻ്റ് ഉത്തരവ് പിൻവലിച്ചു.പൂർണമായും ഡിജിറ്റൽ ഇടപാടുകൾ മാത്രമാക്കിയതിൽ ജീവനക്കാരും ഉപഭോക്താക്കളും പ്രതിഷേധം അറിയിച്ചതോടെയാണ് തീരുമാനം പിൻവലിച്ചത്.
Updated: Mar 17, 2026, 15:11 IST
മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്ലെസ് പെയ്മെന്റിലൂടെ മാത്രമേ മദ്യവില്‍പന നടത്താന്‍ പാടുള്ളൂവെന്ന് എംഡി ഹര്‍ഷിത അട്ടലൂരി നിര്‍ദേശം നല്‍കിയിരുന്നു
കൊച്ചി: ബെവ്കോ പ്രീമിയം ഔട്ട് ലെറ്റിൽ പണമിടപാടും നടത്താം വിവാദ ഡിജിറ്റൽ പേയ്മെൻ്റ് ഉത്തരവ് പിൻവലിച്ചു.പൂർണമായും ഡിജിറ്റൽ ഇടപാടുകൾ മാത്രമാക്കിയതിൽ ജീവനക്കാരും ഉപഭോക്താക്കളും പ്രതിഷേധം അറിയിച്ചതോടെയാണ് തീരുമാനം പിൻവലിച്ചത്.
മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്ലെസ് പെയ്മെന്റിലൂടെ മാത്രമേ മദ്യവില്‍പന നടത്താന്‍ പാടുള്ളൂവെന്ന് എംഡി ഹര്‍ഷിത അട്ടലൂരി നിര്‍ദേശം നല്‍കിയിരുന്നു.
പണത്തിന് പകരം ഡിജിറ്റൽ പേയ്മെൻ്റും (ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്) യുപിഐയും ഉപയോഗിക്കണമെന്നായിരുന്നു ബെവ്കോ അറിയിപ്പ്. ഉപഭോക്താക്കളുടെ അറിവിനായി കൗണ്ടറുകളിൽ ഹിന്ദി ഉൾപ്പെടെ ഉള്ള ഭാഷകളിൽ പ്രത്യേക ബോർഡും സ്ഥാപിച്ചിരുന്നു.