മികച്ച നടൻ മോഹൻലാൽ, ചിത്രം എക്കോ; ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകൾ വിതരണം ചെയ്തു

2025ലെ മലയാള സിനിമയിലെ മികവുകള്‍ക്കുള്ള 49-ാമത് ഫിലിം ക്രിട്ടിക്സ് അവാർഡുകൾ വിതരണം ചെയ്തു. എക്കോയാണ് മികച്ച സിനിമ. തുടരും, ഹൃദയപൂര്‍വ്വം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹന്‍ലാല്‍

 

തുടരും, ഹൃദയപൂര്‍വ്വം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായപ്പോള്‍ കല്യാണി പ്രിയദര്‍ശന്‍ (ലോക),

കൊച്ചി: 2025ലെ മലയാള സിനിമയിലെ മികവുകള്‍ക്കുള്ള 49-ാമത് ഫിലിം ക്രിട്ടിക്സ് അവാർഡുകൾ വിതരണം ചെയ്തു. എക്കോയാണ് മികച്ച സിനിമ. തുടരും, ഹൃദയപൂര്‍വ്വം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായപ്പോള്‍ കല്യാണി പ്രിയദര്‍ശന്‍ (ലോക), അനശ്വര രാജന്‍ (രേഖാചിത്രം, മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡും പങ്കിട്ടു.

സമഗ്ര സംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്ര രത്നം പുരസ്‌കാരം ഗായകനും സംഗീത സംവിധായകനുമായ എം ജി ശ്രീകുമാറിന് സമ്മാനിച്ചു.തിരക്കഥാകൃത്തും സംവിധായകനുമായി മലയാളത്തിന്റെ യശസ് ഇന്ത്യയൊട്ടാകെയെത്തിച്ച പ്രിയദര്‍ശന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡും നല്‍കി.

നടനും നിര്‍മ്മാതാവുമായ ടി ജി രവി, നടനും വസ്ത്രാലങ്കാരകനുമായ ഇന്ദ്രന്‍സ്, ഗാനരചയിതാവും തിരക്കഥാകൃത്തും അഭിനേതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, നിര്‍മ്മാതാവും നിര്‍മ്മാണ കാര്യദര്‍ശിയുമായ കല്ലിയൂര്‍ ശശി, നടി ഊര്‍മിള ഉണ്ണി, ഗായിക ബി അരുന്ധതി എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാ പുരസ്‌കാരവും ലഭിച്ചു.

എറണാകുളം ഐ.എം.എ. ഹാളിൽ നടന്ന അവാർഡുദാന ചടങ്ങ് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. ജോർജ് ഓണക്കൂർ അധ്യക്ഷനായി. 60 ചിത്രങ്ങളാണ് ഇക്കുറി അവാര്‍ഡിനായി അപേക്ഷിച്ചിരുന്നത്.