കരടിയുടെ ആക്രമണം; നിലമ്പൂരിൽ ആദിവാസി യുവാവിന് പരിക്കേറ്റു
നിലമ്പൂരില്‍ കരടിയുടെ ആക്രമണത്തില്‍ ആദിവാസിക്ക് പരിക്ക്. കരുളായി വള്ളിക്കെട്ട് നഗറിലെ കീരനാണ് പരിക്ക്.പച്ചമരുന്ന് ശേഖരിക്കുന്നതിനിടയില്‍ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന കരടി കീരാനെ ആക്രമിക്കുകയായിരുന്നു.
Updated: Nov 28, 2025, 15:30 IST
കരടി കീരന്റെ തുടക്ക് കടിച്ച് പരിക്കേല്‍പിച്ചു.
നിലമ്പൂർ: നിലമ്പൂരില്‍ കരടിയുടെ ആക്രമണത്തില്‍ ആദിവാസിക്ക് പരിക്ക്. കരുളായി വള്ളിക്കെട്ട് നഗറിലെ കീരനാണ് പരിക്ക്.പച്ചമരുന്ന് ശേഖരിക്കുന്നതിനിടയില്‍ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന കരടി കീരാനെ ആക്രമിക്കുകയായിരുന്നു.
കരടി കീരന്റെ തുടക്ക് കടിച്ച് പരിക്കേല്‍പിച്ചു. കീരന്റെ ഭാര്യ ഇന്ദിര, അനുജത്തി ബാലാമണി എന്നിവർ സമീപത്തുണ്ടായിരുന്നു. കീരന്റെ കരച്ചില്‍ കേട്ട് ഇവർ ഓടിയെത്തിയതോടെ കരടി പിടി വിട്ട് കാട്ടിലേക്ക് ഓടി മറിഞ്ഞു. കീരനെ നിലമ്ബൂർ ജില്ലാ ആശു പത്രിയില്‍ പ്രവേശിപ്പിച്ചു.കീരന്‍റെ തുടയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.