വയനാട്ടിൽ വിറക് ശേഖരിക്കാൻ പോയ യുവാവിന് നേരെ കരടിയുടെ ആക്രമണം
Apr 29, 2025, 18:58 IST
വയനാട്: വയനാട്ടിൽ വിറക് ശേഖരിക്കാൻ കാട്ടിലേക്ക് പോയ യുവാവിനെ കരടി ആക്രമിച്ചു. രണ്ട് കരടികൾ ചേർന്നാണ് യുവാവിനെ ആക്രമിച്ചത്. ചെതലയം കൊമ്മഞ്ചേരി കാട്ടുനായിക്ക ഉന്നതിയിലെ ഗോപി എന്ന യുവാവിനാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം നടന്നത്. സമീപത്തുള്ള വനത്തിൽ വിറക് ശേഖരിക്കാൻ പോയതായിരുന്നു ഗോപി.