'തെരഞ്ഞെടുപ്പ് കാലത്ത് ജാഗ്രത പാലിക്കണം'; പ്രാദേശിക നേതാവിന്റെ വധ ഭീഷണിയില്‍ പ്രതികരിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി

18ാം വാര്‍ഡില്‍ മത്സരിക്കുന്ന അട്ടപ്പാടിയിലെ മുന്‍ സിപിഐഎം ഏരിയാ സെക്രട്ടറി വി ആര്‍ രാമകൃഷ്ണന് നേരെയാണ് വധഭീഷണി ഉണ്ടായത്.

 

വിഷയത്തില്‍ വസ്തുത പരിശോധിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു.

സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ സിപിഐഎം നേതാവിനെതിരായ പ്രാദേശിക നേതാവിന്റെ വധ ഭീഷണിയില്‍ പ്രതികരിച്ച് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം കാര്യങ്ങളില്‍ നേതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് സുരേഷ് ബാബു മുന്നറിയിപ്പ് നല്‍കി. വിഷയത്തില്‍ വസ്തുത പരിശോധിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു.

18ാം വാര്‍ഡില്‍ മത്സരിക്കുന്ന അട്ടപ്പാടിയിലെ മുന്‍ സിപിഐഎം ഏരിയാ സെക്രട്ടറി വി ആര്‍ രാമകൃഷ്ണന് നേരെയാണ് വധഭീഷണി ഉണ്ടായത്. ലോക്കല്‍ സെക്രട്ടറിയായ ജംഷീറാണ് ഫോണിലൂടെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. 'പത്രിക പിന്‍വലിച്ചില്ലെങ്കില്‍ കൊന്നു കളയും' എന്നായിരുന്നു ഭീഷണി.