ബിഡിഎസ് വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണം വകുപ്പ് മേധാവിയുടെ ജാതി അധിക്ഷേപം, ഗുരുതരാരോപണവുമായി കുടുംബം
അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ ബിഡിഎസ് വിദ്യാർത്ഥി ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം.വകുപ്പ് മേധാവിയുടെ മാനസിക പീഡനമാണ് മരണത്തിന് കാരണം എന്ന് കുടുംബം ആരോപിച്ചു.സംഭവത്തില്‍ പോസ്റ്റ്മോർട്ടം നടപടികള്‍ ഇന്ന് നടക്കും.
തിരുവനന്തപുരം സ്വദേശി നിധിൻ രാജ് (19) ആണ് കഴിഞ്ഞ ദിവസം ആശുപത്രിയിലെ അഞ്ചാം നിലയില്‍ നിന്ന് ചാടി മരിച്ചത്
കണ്ണൂർ : അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ ബിഡിഎസ് വിദ്യാർത്ഥി ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം.വകുപ്പ് മേധാവിയുടെ മാനസിക പീഡനമാണ് മരണത്തിന് കാരണം എന്ന് കുടുംബം ആരോപിച്ചു.സംഭവത്തില്‍ പോസ്റ്റ്മോർട്ടം നടപടികള്‍ ഇന്ന് നടക്കും.
തിരുവനന്തപുരം സ്വദേശി നിധിൻ രാജ് (19) ആണ് കഴിഞ്ഞ ദിവസം ആശുപത്രിയിലെ അഞ്ചാം നിലയില്‍ നിന്ന് ചാടി മരിച്ചത്. മരണത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യമുന്നയിച്ചു.ഓറല്‍ പത്തോളജി വകുപ്പ് മേധാവി ഡോക്ടർ എം.കെ. റാം ന് എതിരെയാണ് കുടുംബത്തിന്റെ ആരോപണം.
വകുപ്പ് മേധാവി മാനസികമായും ശാരീരകവുമായി കുട്ടിയെ ഉപദ്രവിച്ചിരുന്നു എന്നും കുടുംബം. സമാന സംഭവത്തില്‍ സസ്‌പെൻഷൻ നേരിട്ട വ്യക്തിയാണ് വകുപ്പ് മേധാവി. നിധിന്റെ മരണത്തില്‍ ദുരൂഹത നീക്കണം എന്നും കുടുംബം.
മരിച്ച നിതിൻ രാജിനെ നിറത്തിന്റെ അടിസ്ഥാനത്തില്‍ അധിക്ഷേപിച്ചിരുന്നു. സീനിയേഴ്സിന്റെ ഭാഗത്തുനിന്നും ഗുരുതരമായ റാഗിംഗ് ഉണ്ടായിരുന്നു. കുട്ടിയെ പുഴുത്ത പട്ടി എന്നാണ് വകുപ്പ് മേധാവി വിളിച്ചിരുന്നത്. മുൻപും കോളേജില്‍ ഒരു വിദ്യാർഥിനി ജീവനൊടുക്കിയിരുന്നു. വകുപ്പ് മേധാവിയും മറ്റ് രണ്ട് അധ്യാപകരും കുട്ടിയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഇന്ന് നിതിൻ രാജ് വീട്ടിലേക്ക് എത്തേണ്ടതായിരുന്നു. വൈകുന്നേരം 3 മണി വരെ കുടുംബവുമായി സംസാരിച്ചിരുന്നു.
ബിഡിഎസ് വിദ്യാർത്ഥി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ പോസ്റ്റ്മോർട്ടം നടപടികള്‍ ഇന്ന് നടക്കും.