ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി പോലീസ് ഉടന്‍ രേഖപ്പെടുത്തും
അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയെടുക്കാന്‍ പോലീസ്.മൊഴി പോലീസ് ഉടന്‍ രേഖപ്പെടുത്തും.
നിർണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.നിതിൻ പ്രിൻസിപ്പലിന്റെ മുറിയില്‍ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങി പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.
കണ്ണൂര്‍ : അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയെടുക്കാന്‍ പോലീസ്.മൊഴി പോലീസ് ഉടന്‍ രേഖപ്പെടുത്തും.സംഭവത്തില്‍ ആരോപണവിധേയരായ അധ്യാപകര്‍ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്.സംഭവത്തില്‍ ആരോപണവിധേയരായ അധ്യാപകര്‍ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്.
അന്വേഷണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിയ പോലീസ് സംഘം ഇന്ന് കണ്ണൂരില്‍ തിരിച്ചെത്തും.നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതികളായ അധ്യാപകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു.
അതേ സമയം നിതിൻ രാജിന്റെ മരണത്തില്‍ നിർണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.നിതിൻ പ്രിൻസിപ്പലിന്റെ മുറിയില്‍ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങി പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. നിതിൻ രാജ് കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്നത് കണ്ടതായി ദൃക്സാക്ഷികളുടെ മൊഴിയും പൊലീസിന് ലഭിച്ചു.
കോളജിനകത്തുള്ള സിസിടിവി ദൃശ്യങ്ങളും ചില രേഖകളും പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രിൻസിപ്പലിന്റെ മുറിയില്‍ നിന്ന് നിതിൻ രാജ് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.