ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ ആത്മഹത്യ; ഡോക്ടര്‍ എംകെ റാമിനെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞില്ല
ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ ആത്മഹത്യ; ഡോക്ടര്‍ എംകെ റാമിനെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞില്ല
റാമിനെ അറസ്റ്റ് ചെയ്യാത്തതില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ചിരുന്നു.
Jul 18, 2026, 07:44 IST
റാമിനായി ബംഗളൂരുവിലും ആന്ധ്രാ പ്രദേശിലെ ചിറ്റൂരിലും അന്വേഷണം തുടരുകയാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുന്ന ഡോക്ടര്‍ എം കെ റാമിനെ ഇനിയും കണ്ടെത്താന്‍ കഴിയാതെ അന്വേഷണ സംഘം.
റാമിനായി ബംഗളൂരുവിലും ആന്ധ്രാ പ്രദേശിലെ ചിറ്റൂരിലും അന്വേഷണം തുടരുകയാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. റാമിന്റെ ബന്ധുക്കള്‍ താമസിക്കുന്ന ബംഗളൂരുവിലെ ഫ്‌ലാറ്റിലുള്‍പ്പെടെ അന്വേഷണ സംഘം എത്തിയെങ്കിലും ഫലമുണ്ടായില്ല. സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു ശേഷമാണ് അന്വേഷണം സംഘം റാമിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്. റാമിനെ അറസ്റ്റ് ചെയ്യാത്തതില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ചിരുന്നു.