ബിബിഎ വിദ്യാർഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഉദയനാപുരം നേരേകടവ് വഴിത്തറയില്‍ രാജേഷ്-നിഷ ദമ്ബതികളുടെ മകള്‍ അനഘ (22)യെയാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

 

ഉടുപ്പിയില്‍ ബിബിഎയ്ക്ക് പഠിക്കുന്ന അനഘ കഴിഞ്ഞ മാസം 30 നാണ് അവധിക്ക് നാട്ടില്‍ എത്തിയത്

ബിബിഎ വിദ്യാർഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദയനാപുരം നേരേകടവ് വഴിത്തറയില്‍ രാജേഷ്-നിഷ ദമ്ബതികളുടെ മകള്‍ അനഘ (22)യെയാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. സംസ്കാരം നടത്തി. 

ഉടുപ്പിയില്‍ ബിബിഎയ്ക്ക് പഠിക്കുന്ന അനഘ കഴിഞ്ഞ മാസം 30 നാണ് അവധിക്ക് നാട്ടില്‍ എത്തിയത്. 15ന് തിരികെ പോകാൻ ഇരിക്കുകയായിരുന്നു. അമ്മ നിഷ വിദേശത്താണ്. വൈക്കം പോലീസ് മേല്‍നടപടി സ്വീകരിച്ചു