അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെക്കാനാണ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിനെതിരെ സി.പി.എം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് : ജെസി ഷിജി വട്ടക്കാട്ട്
മുൻ ഭരണസമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെക്കാനാണ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിനെതിരെ സി.പി.എം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ബഹുജന മാർച്ച് സംഘടിപ്പിക്കുന്നതെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണ്. നിലവിലെ ഭരണസമിതി വളരെ ഐക്യത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും വികസന പ്രവർത്തനങ്ങൾക്ക് യാതൊരു തടസവുമില്ലെന്നും അവർ വ്യക്തമാക്കി. സി.പി.എം അനുഭാവിയായ ഡ്രൈവറെ നിലനിർത്തിയത്, പുതിയ ഭരണസമിതി അധികാരത്തിൽ വന്ന സമയത്ത് മുൻപരിചയമുള്ളയാൾ എന്ന നിലയിലാണ്.
തളിപ്പറമ്പ് : മുൻ ഭരണസമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെക്കാനാണ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിനെതിരെ സി.പി.എം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ബഹുജന മാർച്ച് സംഘടിപ്പിക്കുന്നതെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണ്. നിലവിലെ ഭരണസമിതി വളരെ ഐക്യത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും വികസന പ്രവർത്തനങ്ങൾക്ക് യാതൊരു തടസവുമില്ലെന്നും അവർ വ്യക്തമാക്കി. സി.പി.എം അനുഭാവിയായ ഡ്രൈവറെ നിലനിർത്തിയത്, പുതിയ ഭരണസമിതി അധികാരത്തിൽ വന്ന സമയത്ത് മുൻപരിചയമുള്ളയാൾ എന്ന നിലയിലാണ്. എന്നാൽ, പിന്നീട് അദ്ദേഹം സ്വയം മാറിനിൽക്കുകയാണുണ്ടായതെന്നും നിലവിൽ താൽക്കാലിക ഡ്രൈവറാണ് സേവനം ചെയ്യുന്നതെന്നും പ്രസിഡന്റ് വ്യക്തമാക്കി.
തന്റെ രാജി വാർത്ത പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് സംഭവസമയത്ത് തന്നെ വ്യക്തമാക്കിയതാണെന്ന് വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട് പറഞ്ഞു. നെയിം ബോർഡ് കൊണ്ടുപോയത് തെറ്റായി പ്രിന്റ് ചെയ്ത ഫോൺ നമ്പർ മാറ്റാനാണെന്നും, എന്നാൽ സി.പി.എം ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ടിനൊപ്പം വൈസ് പ്രസിഡന്റ് അജേഷ് പൂവ്വനാട്ട്, വി.എ റഹീം, പ്രമീള രാജൻ, കെ. റുഖിയ എന്നിവരും പങ്കെടുത്തു.