സന്നിധാനത്തെ താൽക്കാലിക ജീവനക്കാരുടെ താമസസ്ഥലങ്ങളിൽ  നിന്ന്  നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

പരിശോധനയിൽ ഒരു കിലോഗ്രാം തൂക്കം വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. 

 

ശബരിമല : സന്നിധാനത്തെ താൽക്കാലിക ജീവനക്കാരുടെ താമസസ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ഒരു കിലോഗ്രാം തൂക്കം വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. 

എക്സൈസ് ഇൻസ്പെക്ടർ എം.പി. പ്രമോദ്, പോലീസ് സബ് ഇൻസ്പെക്ടർ സനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തു. 1400 രൂപ പിഴ ഈടാക്കി.