കേരളത്തിൽ ബാങ്കുകൾ തുടർച്ചയായി നാല് ദിവസം അടഞ്ഞുകിടക്കും
പൂജ ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിൽ ബാങ്കുകൾ തുടർച്ചയായി നാല് ദിവസം അടഞ്ഞുകിടക്കും. ഒക്ടോബർ 18 മുതൽ ഒക്ടോബർ 21 വരെയുള്ള തീയതികളിലാണ് സംസ്ഥാനത്തെ ബാങ്കുകൾക്ക് അവധി ലഭിക്കുന്നത്.
Updated: Oct 17, 2026, 14:45 IST
ശനിയാഴ്ചത്തെ പ്രവൃത്തി ദിനത്തിന് ശേഷം അടയ്ക്കുന്ന ബാങ്കുകൾ ഈ നാല് ദിവസത്തെ അവധി കഴിഞ്ഞ് വ്യാഴാഴ്ച മാത്രമായിരിക്കും ഇനി വീണ്ടും തുറന്ന് പ്രവർത്തിക്കുക.
പൂജ ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിൽ ബാങ്കുകൾ തുടർച്ചയായി നാല് ദിവസം അടഞ്ഞുകിടക്കും. ഒക്ടോബർ 18 മുതൽ ഒക്ടോബർ 21 വരെയുള്ള തീയതികളിലാണ് സംസ്ഥാനത്തെ ബാങ്കുകൾക്ക് അവധി ലഭിക്കുന്നത്.
അതിനാൽ ബാങ്ക് സംബന്ധമായ ആവശ്യങ്ങളുള്ളവർ ഇടപാടുകൾ മുൻകൂട്ടി ക്രമീകരിക്കേണ്ടതാണ്.ശനിയാഴ്ചത്തെ പ്രവൃത്തി ദിനത്തിന് ശേഷം അടയ്ക്കുന്ന ബാങ്കുകൾ ഈ നാല് ദിവസത്തെ അവധി കഴിഞ്ഞ് വ്യാഴാഴ്ച മാത്രമായിരിക്കും ഇനി വീണ്ടും തുറന്ന് പ്രവർത്തിക്കുക.
അവധി ദിനങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ചാൽ, ഒക്ടോബർ 18 ഞായറാഴ്ചയായതിനാലാണ് ബാങ്കുകൾക്ക് ആദ്യ അവധി ലഭിക്കുന്നത്. തുടർന്നുള്ള ഒക്ടോബർ 19-ന് പൂജയോടനുബന്ധിച്ച് സംസ്ഥാന സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 20-ന് മഹാനവമിയും ഒക്ടോബർ 21-ന് വിജയദശമിയും പ്രമാണിച്ചാണ് ബാങ്കുകൾക്ക് തുടർന്നുള്ള അവധികൾ അനുവദിച്ചിരിക്കുന്നത്.