ബാങ്കിങ് പരീക്ഷകൾ ഓഗസ്റ്റ് മുതൽ; പരീക്ഷാ കലണ്ടർ പുറത്ത്
ബാങ്കിങ് മേഖലയിലെ വിവിധ തസ്തികകളിലേക്കുള്ള പരീക്ഷാ കലണ്ടർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (IBPS) പുറത്തുവിട്ടു. 2026 ഓഗസ്റ്റ് മുതൽ 2027 ജനുവരി വരെയാണ് വിവിധ തസ്തികകളിലേക്കുള്ള ഓൺലൈൻ പരീക്ഷകൾ നടക്കുക.
ബാങ്കിങ് മേഖലയിലെ വിവിധ തസ്തികകളിലേക്കുള്ള പരീക്ഷാ കലണ്ടർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (IBPS) പുറത്തുവിട്ടു. 2026 ഓഗസ്റ്റ് മുതൽ 2027 ജനുവരി വരെയാണ് വിവിധ തസ്തികകളിലേക്കുള്ള ഓൺലൈൻ പരീക്ഷകൾ നടക്കുക.
പ്രധാന പരീക്ഷാ തീയതികൾ
പൊതുമേഖലാ ബാങ്കുകൾ:
പ്രൊബേഷണറി ഓഫീസർ (PO/MT): പ്രിലിമിനറി പരീക്ഷ 2026 ഓഗസ്റ്റ് 22, 23, 29 തീയതികളിലും, പ്രധാന പരീക്ഷ ഒക്ടോബർ 4-നും നടക്കും.
സ്പെഷ്യലിസ്റ്റ് ഓഫീസർ : പ്രിലിമിനറി ഒക്ടോബർ 10, 11 തീയതികളിലും പ്രധാന പരീക്ഷ നവംബർ 1-നും നടക്കും.
കസ്റ്റമർ സർവീസ് അസോസിയേറ്റ് (CSA): പ്രധാന പരീക്ഷ ഡിസംബർ 27-ന് നടക്കും.
റീജിയണൽ റൂറൽ ബാങ്കുകൾ (RRBs):
ഓഫീസർ സ്കെയിൽ I: പ്രിലിമിനറി പരീക്ഷ നവംബർ 21, 22 തീയതികളിൽ നടക്കും.
ഓഫീസ് അസിസ്റ്റന്റ്: പ്രിലിമിനറി പരീക്ഷ ഡിസംബർ 6, 12, 13 തീയതികളിലും, പ്രധാന പരീക്ഷ 2027 ജനുവരി 30-നും നടക്കും.
ഓഫീസർ സ്കെയിൽ II & III: സിംഗിൾ പരീക്ഷ 2026 ഡിസംബർ 20-ന് നടക്കും.
അപേക്ഷാ രീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
അപേക്ഷകൾ ഓൺലൈൻ വഴി മാത്രമാണ് സ്വീകരിക്കുന്നത്. പ്രിലിമിനറി, മെയിൻ പരീക്ഷകൾക്കായി ഒറ്റ രജിസ്ട്രേഷൻ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അപേക്ഷ സമർപ്പിക്കുമ്പോൾ താഴെ പറയുന്ന രേഖകൾ കരുതണം:
ഫോട്ടോ: 20 kb മുതൽ 50 kb വരെ വലിപ്പമുള്ള പാസ്‌പോർട്ട് സൈസ് ഫോട്ടോ.
ലൈവ് ഫോട്ടോ: അപേക്ഷാ സമയത്ത് വെബ്ക്യാം അല്ലെങ്കിൽ മൊബൈൽ വഴി തത്സമയ ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്.
ഒപ്പ്: 10 kb മുതൽ 20 kb വരെ. ഒപ്പ് വലിയ അക്ഷരങ്ങളിൽ (Capital letters) ആയിരിക്കരുത്.
വിരലടയാളവും സത്യവാങ്മൂലവും: നിശ്ചിത ഫോർമാറ്റിലുള്ള കൈപ്പടയിലുള്ള സത്യവാങ്മൂലവും (50 kb-100 kb) വിരലടയാളവും (20 kb-50 kb) സമർപ്പിക്കണം.
ഉദ്യോഗാർത്ഥികൾ വിശദമായ വിജ്ഞാപനത്തിനായി www.ibps.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.