തിരുവനന്തപുരത്ത് മാരത്തോണ്‍ ഓട്ടത്തിനിടെ ബാങ്ക് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു

മാരത്തണുകളില്‍ സജീവമായി പങ്കെടുക്കാറുണ്ടായിരുന്നു അദ്ദേഹം.

 

ഞായറാഴ്ച രാവിലെ ശംഖുംമുഖത്ത് നിന്നും ആരംഭിച്ച ഗ്രീന്‍ മാരത്തണ്‍ എക്‌സ്‌പോയില്‍ വച്ചായിരുന്നു സംഭവം.

മാരത്തോണ്‍ ഓട്ടത്തിനിടയില്‍ ബാങ്ക് ഉദ്യോഗസ്ഥനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം എച്ച്ഡിഎഫ്‌സി ബാങ്ക് സീനിയര്‍ മാനേജരും പേരൂര്‍ക്കട മണ്ണാമൂല സ്വദേശിയുമായ കെ ആര്‍ ആഷിക് (47) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ശംഖുംമുഖത്ത് നിന്നും ആരംഭിച്ച ഗ്രീന്‍ മാരത്തണ്‍ എക്‌സ്‌പോയില്‍ വച്ചായിരുന്നു സംഭവം.

 21 കിമി വിഭാഗത്തിലാണ് ആഷിക് ഓടിയത്. ശംഖുമുഖത്ത് നിന്ന് ഓടി വലിയവേളി പള്ളിക്ക് സമീപം എത്തിയപ്പോള്‍ ആഷിക് കുഴഞ്ഞു വീഴുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. തുടര്‍ന്ന് സിപിആര്‍ നല്‍കിയ ശേഷം നാട്ടുകാരും സംഘാടകരും ചേര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മാരത്തണുകളില്‍ സജീവമായി പങ്കെടുക്കാറുണ്ടായിരുന്നു അദ്ദേഹം.