രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായി അനധികൃതമായി സംസ്ഥാനത്ത് ബംഗ്ലാദേശികൾ; പരാതിയിൽ അന്വേഷണം നടത്താൻ ഡിജിപിയുടെ നിർദ്ദേശം
രാജ്യസുരക്ഷയ്ക്ക് ഭീഷണിയായി അനധികൃതമായി സംസ്ഥാനത്ത് ബംഗ്ലാദേശികൾ എത്തി താമസിക്കുന്നതും തൊഴിൽ ചെയ്യുന്നതും കണ്ടെത്തുന്നതിന് എല്ലാ ജില്ലകളിലും പ്രത്യേകം പരിശോധന വേണമെന്ന് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിൽ അന്വേഷണം നടത്തുവാൻ സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചു.
രാജ്യസുരക്ഷയ്ക്ക് ഭീഷണിയായി അനധികൃതമായി സംസ്ഥാനത്ത് ബംഗ്ലാദേശികൾ എത്തി താമസിക്കുന്നതും തൊഴിൽ ചെയ്യുന്നതും കണ്ടെത്തുന്നതിന് എല്ലാ ജില്ലകളിലും പ്രത്യേകം പരിശോധന വേണമെന്ന് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിൽ അന്വേഷണം നടത്തുവാൻ സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച് ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് പരാതി നൽകിയത്.
പരാതിയിൽ അന്വേഷണത്തിനും അനന്തര നടപടികളും സ്വീകരിക്കുവാൻ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി യ്ക്കാണ് ഡിജിപി നിർദ്ദേശം നൽകിയത്. ഏഴിമല നാവിക അക്കാദമിയിലും ബംഗ്ലാദേശി ലോൺട്രി സെക്ഷനിൽ ജോലി ചെയ്തതായും കണ്ടെത്തി. കണ്ണൂർ ടൗണിൽ പാസ്സ്പോർട്ടോ, വിസയോ ഇല്ലാതെ താമസിച്ച് സംസ്ഥാനത്ത് ജോലി ചെയ്ത് വരുകയായിരുന്ന നാല് ബംഗ്ലാദേശി വനിതകളെ കഴിഞ്ഞ ദിവസം കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സമാനമായ നടപടി കേരളത്തിൽ പല സ്ഥലങ്ങളിലും ഉണ്ടായിട്ടും രേഖകൾ ഇല്ലാതെ രാജ്യത്ത് പ്രവേശിച്ച് കേരളത്തിൽ കടന്ന് കയറുന്ന ഇത്തരക്കാരെ പൂർണ്ണമായി കണ്ടെത്തുവാൻ കഴിയുന്നില്ല. സെക്സ് റാക്കെറ്റ്, മയക്കുമരുന്ന് കച്ചവടം, മറ്റ് കുറ്റകരമായ പ്രവർത്തി എന്നിവയിൽ ഏർപ്പെട്ട് പിടിക്കപ്പെടുമ്പോഴാണ് ബംഗ്ലാദേശികൾ കേരളത്തിൽ എത്തിയ വിവരം പുറത്ത് വരുന്നതെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് ചൂണ്ടിക്കാട്ടുന്ന കാര്യം അതീവ ഗുരുതര വീഴ്ചകളാണ് സൂചിപ്പിക്കുന്നത്.