കസ്റ്റഡിയിലെടുത്ത ബംഗ്ലാദേശി പൗരന്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍നിന്ന് ചാടിപ്പോയി

മതിയായ രേഖകളില്ലാതെ കൊച്ചിയില്‍ താമസിച്ചുവന്നതിനാണ് ഹദിയുള്ള ഖാന്‍ ഉള്‍പ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

 

ബുധനാഴ്ച രാത്രിയാണ് സംഭവം.

കസ്റ്റഡിയിലെടുത്ത ബംഗ്ലാദേശി പൗരന്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍നിന്ന് ചാടിപ്പോയി. ബംഗ്ലാദേശ് സ്വദേശിയായ ഹദിയുള്ള ഖാന്‍ ആണ് സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ടത്. ബുധനാഴ്ച രാത്രിയാണ് സംഭവം.

മതിയായ രേഖകളില്ലാതെ കൊച്ചിയില്‍ താമസിച്ചുവന്നതിനാണ് ഹദിയുള്ള ഖാന്‍ ഉള്‍പ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച ഇവരെ സ്റ്റേഷന്‍ കെട്ടിടത്തിലെ ഒന്നാംനിലയിലാണ് നിര്‍ത്തിയിരുന്നത്. ഇതിനിടെ ഹദിയുള്ള ഖാന്‍ ശൗചാലയത്തില്‍ പോകണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ശൗചാലയത്തിലേക്ക് പോകുന്നതിനിടെ ഇയാള്‍ കെട്ടിടത്തിന്റെ ഷീറ്റിന് മുകളിലേക്ക് ചാടുകയും ഇവിടെനിന്ന് രക്ഷപ്പെടുകയുമായിരുന്നു. കസ്റ്റഡിയിലെടുത്തയാള്‍ ചാടിപ്പോയ വിവരം ഈ ഘട്ടത്തില്‍ പൊലീസുകാര്‍ അറിഞ്ഞിരുന്നില്ല. ശൗചാലയത്തിലേക്ക് പോയ ഇയാളെ കാണാതായതോടെയാണ് പൊലീസ് സംഭവമറിയുന്നത്.

വിവരമറിഞ്ഞ് ഡിസിപി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോ?ഗസ്ഥര്‍ പാലാരിവട്ടം സ്റ്റേഷനിലെത്തി. ചാടിപ്പോയ ഹദിയുള്ള ഖാനെ കണ്ടെത്താന്‍ കൊച്ചി ന?ഗരത്തിലും പുറത്തും പൊലീസ് വ്യാപകമായ തെരച്ചില്‍ നടത്തിവരികയാണ്. റെയില്‍വേ സ്റ്റേഷനുകളും ബസ് സ്റ്റാന്‍ഡുകളും കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്.