ബലിപെരുന്നാല്‍ മേയ് 28ന്
ബലിപെരുന്നാള്‍ മെയ് 28 വ്യാഴാഴ്ചയായിരിക്കുമെന്ന് പാളയം ഇമാമടക്കമുള്ളവര്‍ അറിയിച്ചു.
May 18, 2026, 05:26 IST
പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയുമാണ് ഇക്കാര്യം അറിയിച്ചത്.
ദുല്‍ ഹജ്ജ് മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ബലിപെരുന്നാള്‍ മെയ് 28 വ്യാഴാഴ്ചയായിരിക്കുമെന്ന് പാളയം ഇമാമടക്കമുള്ളവര്‍ അറിയിച്ചു. മെയ് 17 ന് മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ മെയ് 18 (തിങ്കളാഴ്ച) ദുല്‍ഖഅദ് 30 പൂര്‍ത്തീകരിച്ച് മെയ് 19 ( ചൊവ്വാഴ്ച) ദുല്‍ഹജ്ജ് ഒന്നും മെയ് 28 (വ്യാഴാഴ്ച) ബലിപെരുന്നാളുമായിരിക്കുമെന്നാണ് അറിയിപ്പ്.
പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയുമാണ് ഇക്കാര്യം അറിയിച്ചത്.