ബക്രീദ് അവധി: തിരക്ക് ഒഴിവാക്കാൻ മംഗളൂരു സെൻട്രലില്‍നിന്നും പ്രത്യേക വണ്‍വേ ട്രെയിൻ

ബക്രീദ് അവധി പ്രമാണിച്ച്‌ യാത്രക്കാരുടെ കനത്ത തിരക്കൊഴിവാക്കാൻ മംഗളൂരു സെൻട്രലില്‍നിന്നും ഷൊർണൂർ ജങ്‌ഷനിലേക്ക് റെയില്‍വേ പ്രത്യേക വണ്‍വേ അണ്‍റിസർവ്ഡ് എക്സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു.ഒരു സർവീസ് മാത്രമുള്ള ഈ പ്രത്യേക ട്രെയിൻ ഓടിക്കുന്നത് പാലക്കാട് ഡിവിഷന് കീഴിലാണ്.

 
5 സെക്കൻഡ് ക്ലാസ് ചെയർകാർ കോച്ചുകള്‍, 13 സെക്കൻഡ് ക്ലാസ് ജനറല്‍ കോച്ചുകള്‍, ഭിന്നശേഷി സൗഹൃദമായ 2 സെക്കൻഡ് ക്ലാസ് കം ലഗേജ് ബ്രേക്ക് വാൻ കോച്ചുകള്‍ എന്നിവയടക്കം ആകെ 20 കോച്ചുകളാണ് ഉണ്ടാവുക.

നീലേശ്വരം: ബക്രീദ് അവധി പ്രമാണിച്ച്‌ യാത്രക്കാരുടെ കനത്ത തിരക്കൊഴിവാക്കാൻ മംഗളൂരു സെൻട്രലില്‍നിന്നും ഷൊർണൂർ ജങ്‌ഷനിലേക്ക് റെയില്‍വേ പ്രത്യേക വണ്‍വേ അണ്‍റിസർവ്ഡ് എക്സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു.ഒരു സർവീസ് മാത്രമുള്ള ഈ പ്രത്യേക ട്രെയിൻ ഓടിക്കുന്നത് പാലക്കാട് ഡിവിഷന് കീഴിലാണ്.

5 സെക്കൻഡ് ക്ലാസ് ചെയർകാർ കോച്ചുകള്‍, 13 സെക്കൻഡ് ക്ലാസ് ജനറല്‍ കോച്ചുകള്‍, ഭിന്നശേഷി സൗഹൃദമായ 2 സെക്കൻഡ് ക്ലാസ് കം ലഗേജ് ബ്രേക്ക് വാൻ കോച്ചുകള്‍ എന്നിവയടക്കം ആകെ 20 കോച്ചുകളാണ് ഉണ്ടാവുക.

27ന്‌ വൈകിട്ട്‌ 6.00ന്‌ മംഗളൂരു സെൻട്രലില്‍നിന്നും പുറപ്പെടുന്ന ട്രെയിൻ നമ്പർ 06131 സ്പെഷ്യല്‍ എക്സ്പ്രസ്, രാത്രി 7.13-ന് നീലേശ്വരത്ത് എത്തും. ഒരു മിനിറ്റിലെ സ്റ്റോപ്പിന് ശേഷം 7.14-ന് ഇവിടെനിന്നും പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് പുലർച്ചെ മൂന്നിന്‌ ഷൊർണൂർ ജങ്‌ഷനില്‍ എത്തിച്ചേരും. മംഗളൂരു സെൻട്രല്‍ (18.00), കാസർകോട് (18.38), കാഞ്ഞങ്ങാട് (19.04), നീലേശ്വരം (19.13), ചെറുവത്തൂർ (19.20), പയ്യന്നൂർ (19.31), പഴയങ്ങാടി (19.44), കണ്ണൂർ (20.17), തലശ്ശേരി (20.38), മാഹി (20.49), വടകര (21.04), കൊയിലാണ്ടി (21.24), കോഴിക്കോട് (21.52), ഫറോക്ക് (22.09), തിരൂർ (22.38), കുറ്റിപ്പുറം (22.59) എന്നിവിടങ്ങളിലാണ് പ്രധാന സ്റ്റോപ്പുകള്‍.

അണ്‍റിസർവ്ഡ് സർവീസ് ആയതിനാല്‍ സാധാരണ ടിക്കറ്റ് എടുത്ത് യാത്രക്കാർക്ക് ഇതില്‍ സഞ്ചരിക്കാം.