'കള്ളം പറഞ്ഞാൽ ജാമ്യം റദ്ദാക്കും', വീണ്ടും ടോമിൻ ജെ തച്ചങ്കരിയെ വിമർശിച്ച് ഹൈക്കോടതി

വിദേശയാത്ര അനുമതി തേടിയുള്ള ഹർജിയിൽ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിയെ വീണ്ടും വിമർശിച്ച് ഹൈക്കോടതി. ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ലല്ലോ എന്നാണ് കോടതി ചോദിച്ചത്. ഗുരുതര രോഗമെന്നാണ് റിപ്പോർട്ട്.

 

കള്ളം പറഞ്ഞാൽ ജാമ്യവും റദ്ദാക്കുമെന്ന മുന്നറിയിപ്പും കോടതി നൽകിയിട്ടുണ്ട്. വ്യാഴാഴ്ച കേസ് വീണ്ടു പരിഗണിക്കാമെന്ന് കോടതി

കൊച്ചി: വിദേശയാത്ര അനുമതി തേടിയുള്ള ഹർജിയിൽ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിയെ വീണ്ടും വിമർശിച്ച് ഹൈക്കോടതി. ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ലല്ലോ എന്നാണ് കോടതി ചോദിച്ചത്. ഗുരുതര രോഗമെന്നാണ് റിപ്പോർട്ട്.

ഈ രോഗവുമായി ഏങ്ങനെ വിദേശത്ത് ജോലിക്ക് പോകുമെന്നും കോടതിയിൽ നിന്ന് ചോദ്യം ഉയർന്നു.ശിക്ഷിക്കപ്പെട്ടതിന് ശേഷം അസുഖമെന്ന് പറഞ്ഞ് ആശുപത്രിയിൽ കഴിഞ്ഞ ആൾ എങ്ങനെ വിദേശ ജോലിക്ക് പോകുമെന്ന് കോടതി ചോദിച്ചു.കള്ളം പറഞ്ഞാൽ ജാമ്യവും റദ്ദാക്കുമെന്ന മുന്നറിയിപ്പും കോടതി നൽകിയിട്ടുണ്ട്. വ്യാഴാഴ്ച കേസ് വീണ്ടു പരിഗണിക്കാമെന്ന് കോടതി

2003 മുതല്‍ 2007 വരെയുള്ള കാലത്ത് ഔദ്യോഗിക പദവിയിലിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസിലായിരുന്നു വിജിലന്‍സ് കോടതി കഴിഞ്ഞ സെപ്തംബര്‍ 17നാണ് മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷയ്ക്ക് വിധിച്ചത്.

നാല് വർഷം കഠിന തടവും 30.84 ലക്ഷം രൂപ പിഴയുമാണ് കോട്ടയം വിജിലൻസ് കോടതി വിധിച്ചത്. പിന്നീട് ഒക്ടോബര്‍ 15 ന് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് തച്ചങ്കരിക്ക് ജാമ്യം അനുവദിച്ചിരുന്നു.

കേസിലെ അപ്പീല്‍ തീര്‍പ്പാകുന്നതുവരെ കോട്ടയം വിജിലന്‍സ് കോടതിയുടെ ശിക്ഷ മരവിപ്പിക്കണം എന്ന ഇടക്കാല ആവശ്യത്തിലായിരുന്നു ഹൈക്കോടതിയുടെ നടപടി. പിന്നാലെയാണ് ജോലി ആവശ്യത്തിനായി വിദേശത്ത് പോകണമെന്ന് കാട്ടി തച്ചങ്കരി ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയത്.