ജാമ്യാപേക്ഷ തള്ളി ; രാഹുൽ ഈശ്വർ ജയിലിലേക്ക്

അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിന്റെ

 

കൊച്ചി: അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയത്. 14 ദിവസത്തേക്കാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. രാഹുൽ ഈശ്വർ സ്ഥിരം കുറ്റവാളിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. രാഹുൽ കുറ്റം ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോടതി വിലയിരുത്തി.

സൈബർ അധിക്ഷേപ കേസിൽ ആണ് രാഹുൽ ഈശ്വർ ഇപ്പോൾ റിമാൻഡിൽ ആയിരിക്കുന്നത്. നവംബർ 30 ന് രാത്രിയാണ് രാഹുൽ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് രാഹുലിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. വീഡിയോ ചിത്രീകരിക്കാനായി ഉപയോഗിച്ച ലാപ്ടോപ് അടക്കമുള്ള ഉപകരണങ്ങൾ കണ്ടെത്താനായിരുന്നു പരിശോധന.