ബൈജു രവീന്ദ്രന് സിംഗപ്പൂരില്‍ ആറ് മാസം തടവുശിക്ഷ ; 67.46 ലക്ഷം രൂപ അടക്കണം
ബൈജൂസ് ലേണിംഗ് ആപ്പിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂരില്‍ ആറ് മാസം തടവുശിക്ഷ വിധിച്ചു. ആസ്‌തി വിവരങ്ങള്‍ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകള്‍ തുടർച്ചയായി ലംഘിച്ചതിനും കോടതിയില്‍ ഹാജരാകുന്നതില്‍ വീഴ്ച വരുത്തിയതിനുമാണ് ശിക്ഷ.
അതേസമയം ബൈജു രവീന്ദ്രൻ ഇപ്പോള്‍ എവിടെയാണെന്നതില്‍ വ്യക്തതയില്ല. അദ്ദേഹം സിംഗപ്പൂർ അധികൃതർക്ക് മുന്നില്‍ കീഴടങ്ങണമെന്നാണ് കോടതി ഉത്തരവ്.

സിംഗപ്പൂരിലെ ബീയാർ ഇൻവെസ്റ്റ്കോ എന്ന കമ്പനിയിലെ തന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാൻ കോടതി നിർദ്ദേശം നല്‍കിയിട്ടുണ്ട്.
ഉടൻ സിങ്കപ്പൂരിലെ കോടതിയില്‍ കീഴടങ്ങാൻ ഉത്തരവിട്ടതിനൊപ്പം 90,000 സിംഗപ്പൂർ ഡോളർ (ഏകദേശം 67.46 ലക്ഷം രൂപ) നിയമപരമായ ചിലവായി കോടതിയില്‍ അടക്കാനും വിധിയില്‍ ആവശ്യപ്പെട്ടു.
2024 ഏപ്രില്‍ മുതല്‍ തന്റെ ആസ്തി വിവരം വെളിപ്പെടുത്താൻ ബൈജു രവീന്ദ്രനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് പലതവണയായി കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ പാലിക്കാതിരുന്നതാണ് നടപടിക്ക് കാരണം.
അതേസമയം ബൈജു രവീന്ദ്രൻ ഇപ്പോള്‍ എവിടെയാണെന്നതില്‍ വ്യക്തതയില്ല. അദ്ദേഹം സിംഗപ്പൂർ അധികൃതർക്ക് മുന്നില്‍ കീഴടങ്ങണമെന്നാണ് കോടതി ഉത്തരവ്.
ഇന്ത്യയിലെ സ്റ്റാർട്ട്‌അപ്പുകളില്‍ വച്ച് ഏറ്റവും വലിയ മുന്നേറ്റം നടത്തി ലോകമാകെ പ്രശസ്തിയാർജിച്ച ശേഷമാണ് വൻ തകർച്ചയിലേക്ക് ബൈജൂസ് കൂപ്പുകുത്തിയത്.