കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിൽ വൻ തീപിടിത്തം ; തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

നഗര മധ്യത്തിലുള്ള ബേബി മെമോറിയൽ ആശുപത്രിയിൽ വൻ തീപിടിത്തം. ഒമ്പതാം നിലയിലുള്ള സി ബ്ലോക്കിലാണ് രാവിലെ പത്തോടെ തീ പടർന്നത്.

 

കോഴിക്കോട് : നഗര മധ്യത്തിലുള്ള ബേബി മെമോറിയൽ ആശുപത്രിയിൽ വൻ തീപിടിത്തം. ഒമ്പതാം നിലയിലുള്ള സി ബ്ലോക്കിലാണ് രാവിലെ പത്തോടെ തീ പടർന്നത്.

രോഗികൾ ഇല്ലാത്ത ഭാഗത്താണ് തീപടർന്നത്. അഗ്നിശമന സേനയെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. കെട്ടിടത്തിൽനിന്ന് കനത്ത പുക ഉയരുന്നുണ്ട്. എ.സി പ്ലാൻറിൻറെ ഇൻസ്റ്റാളേഷൻ നടക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്.