വീണ് തോളിന് ഗുരുതരമായി പരിക്കേറ്റ കുട്ടിയാനയ വിദഗ്ധ ചികിത്സയ്ക്കായി ഗുജറാത്തിലെ വൻതാരയിലേക്ക്

വീണ് തോളിന് ഗുരുതരമായി പരിക്കേറ്റ, കോടനാട് അഭയാരണ്യത്തിലെ കുട്ടിയാനയെ ചികിത്സക്കായി ഇന്ന് ഗുജറാത്തിലെ വൻതാരയിലേക്ക് കൊണ്ടുപോകും

 

ജന്മനാ അസ്ഥിവൈകല്യമുള്ള ഈ കുട്ടിയാന കഴിഞ്ഞ ഏപ്രിലിലാണ് കോടനാട് എത്തുന്നത്.

പത്തനംതിട്ട: വീണ് തോളിന് ഗുരുതരമായി പരിക്കേറ്റ, കോടനാട് അഭയാരണ്യത്തിലെ കുട്ടിയാനയെ ചികിത്സക്കായി ഇന്ന് ഗുജറാത്തിലെ വൻതാരയിലേക്ക് കൊണ്ടുപോകും.കേരളത്തിൽ ആവശ്യത്തിന് ചികിത്സാ സൗകര്യം ഇല്ലാത്തതിനെ തുടർന്ന്, ഹെൽത്ത് മോണിറ്ററിംഗ് കമ്മിറ്റി ഈ ആനയ്ക്ക് ദയാവധം നിർദ്ദേശിച്ചിരുന്നതാണ്. എന്നാൽ പിന്നീട് ഇതിനെ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി വൻതാരയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ജന്മനാ അസ്ഥിവൈകല്യമുള്ള ഈ കുട്ടിയാന കഴിഞ്ഞ ഏപ്രിലിലാണ് കോടനാട് എത്തുന്നത്.

നിലവിൽ എഴുന്നേറ്റ് നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് കുട്ടിയാനയുള്ളത്. ക്രെയിൻ ഉപയോഗിച്ചാകും ആനയെ ലോറിയിലേക്ക് മാറ്റുക. തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച് പ്രത്യേക ചാർട്ടേഡ് ഫ്ലൈറ്റിൽ എയർ ലിഫ്റ്റ് ചെയ്യും.

ഉച്ചയ്ക്ക് 2 മണിയോടെ വിമാനം ജാംനഗറിലെ വൻതാരയിൽ എത്തും. വനമേഖലയിൽ നിന്നുള്ള വനം വകുപ്പിന്റെ പ്രത്യേക സംഘവും ആനയ്ക്കൊപ്പം വൻതാരയിലേക്ക് യാത്ര തിരിക്കുന്നുണ്ട്.വൻതാരയിലെ ചികിത്സയിലൂടെ കുട്ടിയാന സുഖം പ്രാപിച്ചാൽ അതിനെ തിരികെ കേരളത്തിലേക്ക് കൊണ്ടുവരും.