ആറളം ചിത്രശലഭ സങ്കേതത്തിൽ കുട്ടിയാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി

ആറളം ശലഭ സങ്കേതത്തിൽ ആറളം സെക്ഷൻ പരിധിയിൽ വരുന്ന വലിയ കരിക്കണ്ടം വനഭാഗത്ത് കുട്ടിയാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. 

 

ഇരിട്ടി: ആറളം ശലഭ സങ്കേതത്തിൽ ആറളം സെക്ഷൻ പരിധിയിൽ വരുന്ന വലിയ കരിക്കണ്ടം വനഭാഗത്ത് കുട്ടിയാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ഉദ്ദേശം രണ്ടര വയസ്സ് പ്രായമുള്ള ആൺ വർഗ്ഗത്തിൽ പെട്ട ആനകുട്ടിയാണിത് ആറളം വൈൽഡ്ലൈഫ് വാർഡൻ വി. രതീശൻ, വാർഡ് മെമ്പർ സുജാത, ഡോ. റോഷനാഥ്‌ രമേശ്‌, യദുമോൻ എം എ., രമ്യ രാഘവൻ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ, ഫ്ലയിങ് സ്കോഡ് റേഞ്ച് ഓഫീസർ വി. ജയപ്രകാശ്, കൊട്ടിയൂർ റേഞ്ച് ഫോറെസ്റ്റ് ഓഫീസർ നിതിരാജ് ടി എന്നിവരുടെ സാന്നിധ്യത്തിൽ വയനാട് ഫോറെസ്റ്റ് വെറ്റിനറി ഡോക്ടർ ഡോ.അനുമോദ് എൻ., ഡോ. വിജിൻ വി എൽ. 

വെറ്റിനറി പോളി ക്ലിനിക് ഇരിട്ടി എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തി വനത്തിനുള്ളിൽ സംസകരിച്ചു. പരിശോധനയിൽ അസ്വഭാവികമായി ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലായെന്നും പ്രാഥമികമായി  മരണകാരണം  രോഗബാധയാകാമെന്ന് ഡോക്ടർ അറിയിച്ചു. ലാബ് പരിശോധന ഫലം വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകുള്ളൂവെന്നാണ് വനം വകുപ്പ് അധികൃതരുടെ വിശദീകരണം.