ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു

ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജി എന്നാണ് ബി ഉണ്ണികൃഷ്ണണന്‍ അറിയിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍റെ രാജി ഫെഫ്ക ജനറല്‍ ബോഡി ചര്‍ച്ച ചെയ്യുകയാണ്.

 

ഫെഫ്ക രൂപീകരിച്ച സമയം മുതല്‍ ബി ഉണ്ണികൃഷ്ണന്‍ സംഘടനായുടെ ഭാരവാഹിത്വം വഹിച്ചുവരികയാണ്. അതുകൊണ്ട് തന്നെ പുതിയ നേതൃത്വം വരട്ടെ എന്ന നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്.

കൊച്ചി: ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജി എന്നാണ് ബി ഉണ്ണികൃഷ്ണണന്‍ അറിയിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍റെ രാജി ഫെഫ്ക ജനറല്‍ ബോഡി ചര്‍ച്ച ചെയ്യുകയാണ്.

ഇതിന് ശേഷമായിരിക്കും രാജിയില്‍ അന്തിമ തീരുമാനമാവുക.ഫെഫ്ക രൂപീകരിച്ച സമയം മുതല്‍ ബി ഉണ്ണികൃഷ്ണന്‍ സംഘടനായുടെ ഭാരവാഹിത്വം വഹിച്ചുവരികയാണ്. അതുകൊണ്ട് തന്നെ പുതിയ നേതൃത്വം വരട്ടെ എന്ന നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്.

ബി. ഉണ്ണികൃഷ്ണൻ രാജിക്കത്ത് നൽകിയതിന് പിന്നാലെ ഫെഫ്ക അടിയന്തര ജനറൽ കൗൺസിൽ യോഗം ചേർന്നു. കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ ബി. ഉണ്ണികൃഷ്ണനും പങ്കെടുക്കുന്നുണ്ട്. രാജി സംഘടന സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം.