ബി.ഫാം കോഴ്സ് ; പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കേരളത്തിലെ സർക്കാർ ഫാർമസി കോളജുകളിലെയും സ്വാശ്രയ ഫാർമസി കോളജുകളിലെയും 2023 വർഷത്തെ ബി.ഫാം കോഴ്സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു . www.cee.kerala.gov.in വെബ്സൈറ്റിൽ അലോട്ട്മെന്റ് പരിശോധിക്കാം .
Mar 24, 2024, 10:26 IST
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ഫാർമസി കോളജുകളിലെയും സ്വാശ്രയ ഫാർമസി കോളജുകളിലെയും 2023 വർഷത്തെ ബി.ഫാം കോഴ്സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു . www.cee.kerala.gov.in വെബ്സൈറ്റിൽ അലോട്ട്മെന്റ് പരിശോധിക്കാം .
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അവരുടെ അലോട്ട്മെന്റ് മെമ്മോയും പ്രോസ്പെക്ടസ് ഖണ്ഡിക 7.3.8ൽ പറയുന്ന അസ്സൽ രേഖകളും സഹിതം മാർച്ച് 26ന് വൈകീട്ട് മൂന്നിന് മുമ്പ് ബന്ധപ്പെട്ട കോളജുകളിൽ പ്രവേശനം നേടണം. ഫോൺ: 0471 2525300.