എ.വി.ഗോപിനാഥ് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനാകും; വി.കെ.വിജയന്‍ രാജിവച്ചു

കാലാവധി 13ന് പൂര്‍ത്തിയാകാനിരിക്കെ  ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ വി.കെ.വിജയന്‍ രാജിവച്ചു. സിപിഎമ്മിന്റെ നിര്‍ദേശപ്രകാരമാണ് രാജി.  മുന്‍ കോണ്‍ഗ്രസ് നേതാവും പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്റുമായ എ.വി. ഗോപിനാഥിനെ ദേവസ്വം ചെയര്‍മാന്‍ ആക്കാനാണ് സിപിഎം നീക്കം.

 

ഗുരുവായൂരില്‍ ഉത്സവം നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ചെയര്‍മാന്റെ രാജി.

ത്രിശൂര്‍:  കാലാവധി 13ന് പൂര്‍ത്തിയാകാനിരിക്കെ  ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ വി.കെ.വിജയന്‍ രാജിവച്ചു. സിപിഎമ്മിന്റെ നിര്‍ദേശപ്രകാരമാണ് രാജി.  മുന്‍ കോണ്‍ഗ്രസ് നേതാവും പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്റുമായ എ.വി. ഗോപിനാഥിനെ ദേവസ്വം ചെയര്‍മാന്‍ ആക്കാനാണ് സിപിഎം നീക്കം.ഗുരുവായൂരില്‍ ഉത്സവം നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ചെയര്‍മാന്റെ രാജി.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പ് ഗോപിനാഥിനെ ചെയര്‍മാനായി നിയമിക്കാനാണ് കാലാവധി പൂര്‍ത്തിയാകും മുന്‍പ് വി.കെ.വിജയന്റെ രാജി ചോദിച്ചുവാങ്ങിയത്.