മിനിലോറിക്കു പിന്നില്‍ ഓട്ടോറിക്ഷ ഇടിച്ച്‌ ഓട്ടോ ഡ്രൈവർ മരിച്ചു

മിനിലോറിക്കു പിന്നില്‍ ഓട്ടോറിക്ഷ ഇടിച്ച്‌ ഓട്ടോ ഡ്രൈവർ മരിച്ചു.വടക്കാഞ്ചേരി തയ്യൂർ സ്വദേശി കൊള്ളന്നൂർതറയില്‍ ഫ്രാൻസിസ് മകൻ ടോണിയാണ് (49) മരിച്ചത്.

 

ടയർ പഞ്ചറായതിനെ തുടർന്ന് റോഡില്‍ നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് പിറകില്‍ ഓട്ടോറിക്ഷ ഇടിച്ചു കയറുകയായിരുന്നു

തൃശൂർ: മിനിലോറിക്കു പിന്നില്‍ ഓട്ടോറിക്ഷ ഇടിച്ച്‌ ഓട്ടോ ഡ്രൈവർ മരിച്ചു.വടക്കാഞ്ചേരി തയ്യൂർ സ്വദേശി കൊള്ളന്നൂർതറയില്‍ ഫ്രാൻസിസ് മകൻ ടോണിയാണ് (49) മരിച്ചത്.

ഇന്ന് പുലർച്ചെ തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. ടയർ പഞ്ചറായതിനെ തുടർന്ന് റോഡില്‍ നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് പിറകില്‍ ഓട്ടോറിക്ഷ ഇടിച്ചു കയറുകയായിരുന്നു. ഓട്ടോയില്‍ കുടുങ്ങിയ ടോണിയെ തൃശൂരില്‍ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് പുറത്തെടുത്തത്.

അപകടത്തില്‍ ഗുരുതമായി പരിക്കേറ്റ ടോണി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണമായും തകർന്നു.