ഓട്ടോ, ടാക്സി പണിമുടക്ക് പിന്‍വലിച്ചു, ജനുവരി 1 മുതല്‍ പുതിയ നിരക്കുകള്‍
ഓട്ടോ, ടാക്സി പണിമുടക്ക് പിന്‍വലിച്ചു, ജനുവരി 1 മുതല്‍ പുതിയ നിരക്കുകള്‍
നിലവിലെ മിനിമം ചാര്‍ജായ 30 രൂപ എന്നത് മിനിമം 50 രൂപ ആക്കി ഉയര്‍ത്തണമെന്നായിരുന്നു യൂണിയനുകളുടെ ആവശ്യം.
നിരക്ക് വര്‍ധനവിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയോഗിക്കും.
ഓട്ടോ, ടാക്സി പണിമുടക്ക് പിന്‍വലിച്ചു. സംയുക്ത ട്രേഡ് യുണിയനുമായി ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ച ധാരണയായതിനെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്. നിലവിലെ മിനിമം ചാര്‍ജായ 30 രൂപ എന്നത് മിനിമം 50 രൂപ ആക്കി ഉയര്‍ത്തണമെന്നായിരുന്നു യൂണിയനുകളുടെ ആവശ്യം.
ജനുവരി 1 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
നിരക്ക് വര്‍ധനവിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയോഗിക്കും. യൂണിയനുകള്‍ക്കും സംഘടനാ പ്രതിനിധികള്‍ക്കും തങ്ങളുടെ അഭിപ്രായങ്ങള്‍ കമ്മീഷന്റെ അന്വേഷണ സമത്ത് അറിയിക്കാമെന്നാണ് ധാരണ. കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും എത്ര രൂപയാണ് വര്‍ധിപ്പിക്കേണ്ടത് എന്ന് നിശ്ചയിക്കുക. നിരക്ക് വര്‍ധന കൂടാതെ ഡ്രൈവര്‍മാര്‍ക്ക് വിശ്രമ മുറി ഒരുക്കുക, മഞ്ഞ ബോര്‍ഡ് ഇല്ലാതെ ഓടുന്ന ടൂ വീലര്‍ ടാക്സികള്‍ നിയന്ത്രിക്കുക, ഡ്രൈവര്‍മാര്‍ക്ക് ഇഎസ്ഐ അനുവദിക്കുക എന്നീ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.