ഓസ്‌ട്രേലിയൻ നയതന്ത്രജ്ഞരുടെ ഹിന്ദിയോടുള്ള അടുപ്പം വളരെ രസകരമാണ് : പ്രധാനമന്ത്രി

 

ഹിന്ദി ദിവസ് ആഘോഷത്തിൽ ഓസ്‌ട്രേലിയൻ നയതന്ത്രജ്ഞർ അവരുടെ പ്രിയപ്പെട്ട ഹിന്ദി പഴഞ്ചൊല്ലുകൾ ചൊല്ലുന്നതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണർ ഫിലിപ്പ് ഗ്രീൻ ഒഎഎമ്മിന്റെ എക്‌സ് പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി ഒരു എക്‌സ് പോസ്റ്റിൽ പറഞ്ഞു;

"നിങ്ങളുടെ ഈ ഈരടികളും പദപ്രയോഗങ്ങളും വിസ്മയിപ്പിക്കുന്നതാണ്! ഹിന്ദിയോടുള്ള ഓസ്‌ട്രേലിയൻ നയതന്ത്രജ്ഞരുടെ ഈ അടുപ്പം വളരെ രസകരമാണ്."