ആറ്റുകാല്‍ പൊങ്കാല ; നഗരത്തിലെ മാലിന്യം നീക്കിയില്ലെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രതിഷേധം
സിപിഎം രാഷ്ട്രീയം കളിക്കുന്നെന്നാണ് കോര്‍പ്പറേഷന്റെ ആരോപണം.
Mar 6, 2026, 06:33 IST
ഇടറോഡുകളിലും ക്ഷേത്രപരിസരത്തും നിന്നും മാലിന്യം നീക്കിയില്ലെങ്കില്‍ ഡിവൈഎഫ്‌ഐ ഇറങ്ങി വൃത്തിയാക്കുമെന്നാണ് വെല്ലുവിളി.
ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും സിപിഎം -ബിജെപി പോര് തീരുന്നില്ല. നഗരത്തിലെ മാലിന്യ നീക്കം പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ആറ്റുകാല്‍ കൗണ്‍സിലര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഇടറോഡുകളിലും ക്ഷേത്രപരിസരത്തും നിന്നും മാലിന്യം നീക്കിയില്ലെങ്കില്‍ ഡിവൈഎഫ്‌ഐ ഇറങ്ങി വൃത്തിയാക്കുമെന്നാണ് വെല്ലുവിളി. സിപിഎം രാഷ്ട്രീയം കളിക്കുന്നെന്നാണ് കോര്‍പ്പറേഷന്റെ ആരോപണം.
ആദ്യം കുടിവെള്ളക്ഷാമം, പിന്നെ പാര്‍ക്കിംഗ് ഫീ പ്രശ്‌നം- ഇപ്പോള്‍ മാലിന്യ നീക്കം. പൊങ്കാല കഴിഞ്ഞ രാത്രി തന്നെ, നഗരം ക്ലീന്‍ ക്ലീനാക്കിയെന്നായിരുന്നു കോര്‍പ്പറേഷന്റെയും ബിജെപിയുടെയും അവകാശവാദം. പക്ഷേ പലയിടങ്ങളിലും മാലിന്യനീക്കം പൂര്‍ത്തിയായിട്ടില്ല