ആറ്റുകാല്‍ പൊങ്കാല:  പാര്‍ക്കിങ് അറിയാന്‍ ക്യുആര്‍ കോഡ്

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങി അനന്തപുരി, പൊങ്കാലയോടനുബന്ധിച്ച്‌ സുരക്ഷയ്‌ക്കായി നാലായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.സഹായങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിനായി ആറ്റുകാല്‍, പാടശ്ശേരി, ഈസ്റ്റ് ഫോര്‍ട്ട്, തമ്ബാനൂര്‍ എന്നിവിടങ്ങളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രധാന പോലീസ് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

 

വിവിധ ജില്ലകളില്‍ നിന്നു പൊങ്കാലയ്‌ക്കായി എത്തുന്നവരുടെ വാഹനങ്ങള്‍ക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 30ഓളം പാര്‍ക്കിങ് സ്ഥലങ്ങള്‍ കൂടി ക്രമീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങി അനന്തപുരി, പൊങ്കാലയോടനുബന്ധിച്ച്‌ സുരക്ഷയ്‌ക്കായി നാലായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.സഹായങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിനായി ആറ്റുകാല്‍, പാടശ്ശേരി, ഈസ്റ്റ് ഫോര്‍ട്ട്, തമ്ബാനൂര്‍ എന്നിവിടങ്ങളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രധാന പോലീസ് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ക്ഷേത്രത്തില്‍ തിരക്കുമൂലം അപകടാവസ്ഥ ഉണ്ടാകാതിരിക്കാന്‍ ക്യു മാനേജ്‌മെന്റ് ക്രമീകരണം ഏര്‍പ്പെടുത്തി.ഭക്തജനങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഒന്നാംഘട്ടത്തില്‍ ഏഴു പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ സജ്ജമാക്കി. രണ്ടാംഘട്ടമായി ,വിവിധ ജില്ലകളില്‍ നിന്നു പൊങ്കാലയ്‌ക്കായി എത്തുന്നവരുടെ വാഹനങ്ങള്‍ക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 30ഓളം പാര്‍ക്കിങ് സ്ഥലങ്ങള്‍ കൂടി ക്രമീകരിച്ചിട്ടുണ്ട്.

ക്ഷേത്ര പരിസരത്ത് അഞ്ചു വാച്ച്‌ ടവറുകളും 20 ഓളം സ്ഥലങ്ങളില്‍ മെഗാഫോണ്‍ വഴി ആശയവിനിമയം നടത്തുന്നതിനും ഉള്ള സജ്ജീകരണങ്ങളും തയ്യാറാണ്. പെണ്ടാങ്കാലയോടനുബന്ധിച്ച്‌ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തിരക്ക് ഒഴിവാക്കുന്നതിനായി വാഹനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നു വഴിതിരിച്ചുവിടും. ഇന്നു മുതല്‍ ആറ്റുകാല്‍ ക്ഷേത്ര പരിസരങ്ങളിലൂടെയുള്ള വാഹന ഗതാഗതം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ആറ്റുകാലും പരിസരത്തും സ്ഥാപിച്ചിട്ടുള്ള 233 ക്യാമറകള്‍ക്ക് പുറമേ ആറ്റുകാല്‍ പരിസരത്ത് 58 ക്യാമറകളും മറ്റ് പ്രധാന സ്ഥലങ്ങളില്‍ 25 സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

തിരക്കുള്ള സാഹചര്യങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഭക്തജനങ്ങള്‍ ധരിക്കുന്ന സ്വര്‍ണമാലകള്‍, ആഭരണങ്ങള്‍ തുടങ്ങിയവയ്‌ക്ക് നേരെ മോഷണ ശ്രമങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി മഫ്തി, ഷാഡോ പോലീസ്, തമിഴ്‌നാട്ടില്‍ നിന്നുള്ള സ്‌പോട്ടെര്‍ ടീം എന്നിവയെയും നിയോഗിച്ചു.

ഈ പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ നിന്ന് ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിനായി പോകുന്നതിനും തിരികെ വരുന്നതിനുമായി കെഎസ്‌ആര്‍ടിസിയുടെ ഷട്ടില്‍ സേവനം ഉറപ്പാക്കി. ഭക്തജനങ്ങള്‍ക്ക് പാര്‍ക്കിങ് സ്ഥലങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്തു ന്നതിനും യാത്രാസൗകര്യം സുഗമമാക്കുന്നതിനുമായി ക്യൂആര്‍ കോഡ് സംവിധാനവും ഏര്‍പ്പെടുത്തി.

ഭക്തജനങ്ങള്‍ അവരുടെ മൊബൈല്‍ ഫോണിലെ ക്യാമറ അല്ലെങ്കില്‍ ക്യുആര്‍ സ്‌കാനര്‍ ഉപയോഗിച്ച്‌ ഈ കോഡ് സ്‌കാന്‍ ചെയ്താല്‍ പാര്‍ക്കിങ് സ്ഥലങ്ങളുടെ വിവരങ്ങള്‍ ഉടന്‍ ലഭ്യമാകും. ഈ സംവിധാനം വഴി പാര്‍ക്കിങ് സംബന്ധമായ ആശയക്കുഴപ്പം ഒഴിവാക്കാനും ഗതാഗത തടസ്സങ്ങള്‍ കുറയ്‌ക്കാനും തിരക്ക് നിയന്ത്രണം കാര്യക്ഷമമായി നടപ്പിലാക്കാനും സാധിക്കും