ആറ്റുകാൽ പൊങ്കാല മഹോത്സവം ; തിരുവനന്തപുരം ജില്ലയിൽ ‘ഡ്രൈ ഡേ’ ഏർപ്പെടുത്തണമെന്ന് ആവശ്യം

ആറ്റുകാൽ പൊങ്കാല മഹോത്സവം പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിൽ മുഴുവൻ മദ്യനിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബെവ്കോ എംപ്ലോയീസ് സംഘ്. 
 

 തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവം പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിൽ മുഴുവൻ മദ്യനിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബെവ്കോ എംപ്ലോയീസ് സംഘ്. 

മാർച്ച് മൂന്നിന് നടക്കുന്ന പൊങ്കാല ദിനത്തിലെ വൻ തിരക്ക് പരിഗണിച്ച് ജില്ലയിലെ എല്ലാ മദ്യശാലകൾക്കും അവധി നൽകണമെന്നാണ് സംഘടനയുടെ ആവശ്യം. നിലവിൽ പൊങ്കാല ദിനത്തിൽ തിരുവനന്തപുരം നഗരസഭാ പരിധിയിൽ മാത്രമാണ് മദ്യനിരോധനം നിലവിലുള്ളത്. എന്നാൽ ജില്ലയിലാകെ ഡ്രൈ ഡേ പ്രഖ്യാപിക്കണമെന്നാണ് തൊഴിലാളി സംഘടന ഉന്നയിക്കുന്നത്.