ആറ്റിങ്ങലിൽ പിക്കപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു

 

തിരുവനന്തപുരം: ആറ്റിങ്ങലിൽ പിക്കപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. ആറ്റിങ്ങൽ പളളിയറ സ്വദേശി വിനീഷാണ് മരിച്ചത്. 

ഇന്നലെ രാത്രി 9.50-നായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ യുവാവിന്റെ തലക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ബൈക്ക് അമിതവേഗതയിൽ ആയിരുന്നു വന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. മൃതദേഹം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.