യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സമയക്രമത്തിൽ മാറ്റം ; ശബരി എക്സ്പ്രസ് എറണാകുളം ടൗണിൽ 30 മിനിറ്റ് നേരത്തെ എത്തിച്ചേരും
റെയിൽവേയുടെ പുതിയ ടൈംടേബിൾ പ്രകാരം കേരളത്തിലോടുന്ന ഏതാനും ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം. തിരുവനന്തപുരം-സെക്കന്ദരാബാദ് ശബരി എക്സ്പ്രസ് എറണാകുളം ടൗണിൽ 30 മിനിറ്റ് നേരത്തെ
തിരുവനന്തപുരം: റെയിൽവേയുടെ പുതിയ ടൈംടേബിൾ പ്രകാരം കേരളത്തിലോടുന്ന ഏതാനും ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം. തിരുവനന്തപുരം-സെക്കന്ദരാബാദ് ശബരി എക്സ്പ്രസ് എറണാകുളം ടൗണിൽ 30 മിനിറ്റ് നേരത്തെ എത്തിച്ചേരും. പഴയ സമയമായ 11.10നുപകരം രാവിലെ 10.40നാണ് എത്തുക. അതേസമയം, തിരുവനന്തപുരത്ത് നിന്നുള്ള പുറപ്പെടൽ സമയത്തിലേ സെക്കന്ദരാബാദിലെ എത്തിച്ചേരൽ സമയത്തിലോ മാറ്റമില്ല.
ബംഗളൂരു-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് വൈകിട്ട് 4.55നുപകരം 5.05നും എറണാകുളത്ത് എത്തുക. ഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് 20 മിനിറ്റ് നേരത്തെ വൈകിട്ട് 4.30ന് എറണാകുളം ടൗണിൽ എത്തും. പല ട്രെയിനുകളുടെയും അവസാന സ്റ്റേഷിലെ എത്തിച്ചേരൽ സമയത്തിൽ മാറ്റം വരുത്താതെ യാത്രമധ്യേയുള്ള സ്റ്റേഷനുകളിലാണ് മാറ്റം വരുത്തിയത്. ഇത് യാത്രക്കാർക്ക് കാര്യമായ ഗുണം ചെയ്യില്ലെന്ന വിമർശനവുമുണ്ട്.
അതേസമയം, ജനവുരി ഒന്ന് മുതൽ പല ട്രെയിനുകളുടെയും വിവിധ സ്റ്റേഷനുകളിലെ എത്തിച്ചേരൽ സമയത്തിൽ മാറ്റം വരുമെന്നതിനാൽ യാത്രക്ക് മുമ്പ് ടൈംടേബിൾ ഉറപ്പുവരുത്തണമെന്നാണ് റെയിൽവേയുടെ നിർദേശം.