'ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇനി ആർഎസി ടിക്കറ്റുകാർക്കും കമ്പിളിപ്പുതപ്പ് ലഭിക്കും
ട്രെയിനിൽ ഇനി ആർഎസി ടിക്കറ്റുള്ളവർക്കും കമ്പിളിപ്പുതപ്പ് ലഭിക്കും. ഇതിനുള്ള ക്രമീകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ബോർഡ് എല്ലാ സോണുകൾക്കും സർക്കുലർ അയച്ചു.
ഇതുവരെ ഒരു സീറ്റിന് ഒരു പുതപ്പ് വീതമാണ് നൽകിയിരുന്നത്. എന്നാൽ, ആർഎസിയിൽ ഒരേ സീറ്റിൽ രണ്ട് യാത്രക്കാർ ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്താണ് നിർദേശം.
ന്യൂ ഡൽഹി: ട്രെയിനിൽ ഇനി ആർഎസി ടിക്കറ്റുള്ളവർക്കും കമ്പിളിപ്പുതപ്പ് ലഭിക്കും. ഇതിനുള്ള ക്രമീകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ബോർഡ് എല്ലാ സോണുകൾക്കും സർക്കുലർ അയച്ചു. എസി ചെയർ കാർ ഒഴികെ എല്ലാ എസി ക്ലാസ്സിലുമുള്ള യാത്രക്കാർക്കും പുതപ്പുകൾ നൽകാനാണ് നിർദേശം. ഇതുവരെ ഒരു സീറ്റിന് ഒരു പുതപ്പ് വീതമാണ് നൽകിയിരുന്നത്. എന്നാൽ, ആർഎസിയിൽ ഒരേ സീറ്റിൽ രണ്ട് യാത്രക്കാർ ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്താണ് നിർദേശം.
തേർഡ് എസിയിൽ 4 ലോവർ ബർത്തിലായി 8 പേർക്കും സെക്കൻഡ് എസിയിൽ 3 ലോവർ ബർത്തിലായി 6 പേർക്കുമാണ് യാത്ര ചെയ്യാൻ അവസരം ഉള്ളത്. പുതപ്പിന് അടക്കമുള്ള തുക നൽകി ടിക്കറ്റെടുത്തിട്ടും പുതപ്പ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി യാത്രക്കാരൻ നൽകിയ പരാതിയിൽ അടുത്തിടെ റെയിൽവേക്ക് ഉപഭോക്തൃ കമ്മീഷൻ 25,000 രൂപ പിഴ ചുമത്തിയിരുന്നു.
അതേസമയം കേരളത്തിനും കർണാടകത്തിനുമിടയില്‍ സർവീസ് നടത്തുന്ന വിവിധ സ്പെഷ്യല്‍ ട്രെയിനുകളുടെ കാലാവധി സെപ്റ്റംബർ അവസാനം വരെ നീട്ടിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.അടുത്ത മാസം ആദ്യവാരങ്ങളില്‍ സർവീസ് അവസാനിക്കേണ്ടിയിരുന്ന ട്രെയിനുകളാണ് യാത്രക്കാരുടെ സൗകര്യം മുൻനിർത്തി നീട്ടിയത്. ഇന്ന് രാവിലെ 11 മണിമുതല്‍ ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.
സർവീസ് നീട്ടിയ പ്രധാന ട്രെയിനുകളും സമയക്രമവും:
ഹുബ്ബള്ളി - കൊല്ലം സ്പെഷ്യല്‍ (07313): സെപ്റ്റംബർ 6-ന് അവസാനിക്കേണ്ട സർവീസ് സെപ്റ്റംബർ 27 വരെ നീട്ടി. എല്ലാ ഞായറാഴ്ചകളിലും ഉച്ചയ്ക്ക് 3:15-ന് ഹുബ്ബള്ളിയില്‍ നിന്ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 12:55-ന് കൊല്ലത്തെത്തും.
കൊല്ലം - ഹുബ്ബള്ളി സ്പെഷ്യല്‍ (07314): സെപ്റ്റംബർ 7-ന് അവസാനിക്കേണ്ട സർവീസ് സെപ്റ്റംബർ 28 വരെ നീട്ടി. തിങ്കളാഴ്ചകളില്‍ വൈകുന്നേരം 5:00-ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് പിറ്റേദിവസം വൈകുന്നേരം 6:30-ന് ഹുബ്ബള്ളിയിലെത്തും.എസ്.എം.വി.ടി ബെംഗളൂരു - തിരുവനന്തപുരം നോർത്ത് (06523): സെപ്റ്റംബർ 7-ല്‍ നിന്ന് സെപ്റ്റംബർ 29 വരെ നീട്ടി. തിങ്കളാഴ്ചകളില്‍ വൈകുന്നേരം 7:25-ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 1:15-ന് എത്തിച്ചേരും.
തിരുവനന്തപുരം നോർത്ത് - എസ്.എം.വി.ടി ബെംഗളൂരു (06524): സെപ്റ്റംബർ 8-ല്‍ നിന്ന് സെപ്റ്റംബർ 29 വരെ നീട്ടി. ചൊവ്വാഴ്ചകളില്‍ ഉച്ചകഴിഞ്ഞ് 3:15-ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8:30-ന് ബെംഗളൂരുവിലെത്തും.
എസ്.എം.വി.ടി ബെംഗളൂരു - തിരുവനന്തപുരം നോർത്ത് (06547): സെപ്റ്റംബർ 2-ല്‍ നിന്ന് സെപ്റ്റംബർ 23 വരെ നീട്ടി. ബുധനാഴ്ചകളില്‍ വൈകുന്നേരം 7:25-ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 1:15-ന് എത്തിച്ചേരും.
തിരുവനന്തപുരം നോർത്ത് - എസ്.എം.വി.ടി ബെംഗളൂരു (06548): സെപ്റ്റംബർ 3-ല്‍ നിന്ന് സെപ്റ്റംബർ 24 വരെ നീട്ടി. വ്യാഴാഴ്ചകളില്‍ ഉച്ചകഴിഞ്ഞ് 3:15-ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8:30-ന് ബെംഗളൂരുവിലെത്തും.എസ്.എം.വി.ടി ബെംഗളൂരു - തിരുവനന്തപുരം നോർത്ത് (06555): സെപ്റ്റംബർ 4-ല്‍ നിന്ന് സെപ്റ്റംബർ 25 വരെ നീട്ടി. വെള്ളിയാഴ്ചകളില്‍ രാത്രി 10:00-ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 2:00-ന് എത്തിച്ചേരും.
തിരുവനന്തപുരം നോർത്ത് - എസ്.എം.വി.ടി ബെംഗളൂരു (06556): സെപ്റ്റംബർ 6-ല്‍ നിന്ന് സെപ്റ്റംബർ 27 വരെ നീട്ടി. ഞായറാഴ്ചകളില്‍ ഉച്ചകഴിഞ്ഞ് 2:15-ന് പുറപ്പെട്ട് പിറ്റേദിവസം തിരികെ എത്തും.